ശിവാലിക്ക് ബൈമെറ്റൽ ഓഹരികൾക്ക് 12 ശതമാനം കുതിപ്പ്
ശിവാലിക്ക് ബൈമെറ്റലിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 14.42 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനി മികച്ച ഫലങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഓഹരി വില ഉയർന്നത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 53.04 ശതമാനം ഉയർന്ന് 17.11 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 11.18 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം 40.44 ശതമാനം ഉയർന്ന് 99.94 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 71.16 കോടി രൂപയായി. കമ്പനിയുടെ എല്ലാ […]
ശിവാലിക്ക് ബൈമെറ്റലിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 14.42 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനി മികച്ച ഫലങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഓഹരി വില ഉയർന്നത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 53.04 ശതമാനം ഉയർന്ന് 17.11 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 11.18 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം 40.44 ശതമാനം ഉയർന്ന് 99.94 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 71.16 കോടി രൂപയായി.
കമ്പനിയുടെ എല്ലാ ബിസ്സിനസ്സ് വിഭാഗങ്ങളിലും സ്ഥിരമായ ഇരട്ടയക്ക വളർച്ചയാണ് ഉണ്ടായത്. തെർമോസ്റ്റാറ്റിക് ബൈ മെറ്റൽ സ്ട്രിപ്സ് വരുമാനം, വാർഷികാടിസ്ഥാനത്തിൽ, 44.08 ശതമാനം ഉയർന്ന് 49.06 കോടി രൂപയായി. ഷണ്ട് റെസിസ്റ്ററുകൾ വാർഷികാടിസ്ഥാനത്തിൽ 34.24 ശതമാനം ഉയർന്ന് 48.60 കോടി രൂപയായി.
ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്, ഓട്ടോമോട്ടീവ്, കാർഷിക, മെഡിക്കൽ, പ്രതിരോധം, വ്യാവസായിക ആപ്ലിക്കേഷനുകൾ എന്നിവയിൽ ഉപയോഗിക്കുന്ന സ്വിച്ചുകൾക്കു വേണ്ട തെർമോസ്റ്റാറ്റിക് ബൈമെറ്റൽ/ട്രൈമെറ്റൽ സ്ട്രിപ്പുകൾ ശിവാലിക് നിർമ്മിക്കുകയും, വിപണനം നടത്തുകയും ചെയ്യുന്നു. ഓട്ടോമോട്ടീവ്, വ്യാവസായിക ഉപകരണങ്ങളുടെ വിഭാഗത്തിലെ ഷണ്ട് റെസിസ്റ്ററും കമ്പനി നിർമിക്കുന്നു. ഓഹരി ഇന്ന് 12.06 ശതമാനം നേട്ടത്തിൽ 490.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.