ശക്തമായ പ്രവര്‍ത്തനക്ഷമതയില്‍ മികച്ച വളര്‍ച്ചയുമായി ഹിന്‍ഡാല്‍കോ

ഡെല്‍ഹി: ശക്തമായ പ്രവര്‍ത്തനക്ഷമതയുടെ പശ്ചാത്തലത്തില്‍  ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന്റെ ജൂണ്‍ പാദത്തിലെ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം  47.7 ശതമാനം വര്‍ധിച്ച് 4,119 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 2,787 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 41,358 കോടി രൂപയില്‍ നിന്നും അവലോകന പാദത്തില്‍ 58,018 കോടി രൂപയായി ഉയര്‍ന്നു. വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങളും ഉണ്ടായിരുന്നിട്ടും കമ്പനി […]

Update: 2022-08-10 05:34 GMT
ഡെല്‍ഹി: ശക്തമായ പ്രവര്‍ത്തനക്ഷമതയുടെ പശ്ചാത്തലത്തില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന്റെ ജൂണ്‍ പാദത്തിലെ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം 47.7 ശതമാനം വര്‍ധിച്ച് 4,119 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 2,787 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 41,358 കോടി രൂപയില്‍ നിന്നും അവലോകന പാദത്തില്‍ 58,018 കോടി രൂപയായി ഉയര്‍ന്നു.
വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങളും ഉണ്ടായിരുന്നിട്ടും കമ്പനി ശക്തമായ ഒന്നാം പാദം കാഴ്ചവച്ചെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സതീഷ് പൈ പറഞ്ഞു. കോപ്പര്‍ ബിസിനസില്‍ നിന്നുള്ള കമ്പനിയുടെ ഒന്നാം പാദത്തിലെ വരുമാനം 48 ശതമാനം വര്‍ധിച്ച് 10,529 കോടി രൂപയായി ഉയര്‍ന്നു.
Tags:    

Similar News