കൊട്ടകയില്‍ ആളുകേറി, നേട്ടം കൊയ്ത് ഐനോക്സ് ലെഷര്‍
ഡെല്‍ഹി: മള്‍ട്ടിപ്ലക്സ് ശൃംഖല ഓപ്പറേറ്ററായ ഐനോക്സ് ലെഷറിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ജൂണില്‍ അവസാനിച്ച പാദത്തില്‍ 57.09 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷം മുമ്പ് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനി 122.28 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയിരുന്നു. അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 582.26 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഐനോക്സ് ലെഷറിന്റെ പ്രവര്‍ത്തന വരുമാനം 22.31 കോടി രൂപയായിരുന്നു. മൊത്തം ചെലവ് 513.01 കോടി […]
ഡെല്‍ഹി: മള്‍ട്ടിപ്ലക്സ് ശൃംഖല ഓപ്പറേറ്ററായ ഐനോക്സ് ലെഷറിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ജൂണില്‍ അവസാനിച്ച പാദത്തില്‍ 57.09 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷം മുമ്പ് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനി 122.28 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 582.26 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഐനോക്സ് ലെഷറിന്റെ പ്രവര്‍ത്തന വരുമാനം 22.31 കോടി രൂപയായിരുന്നു. മൊത്തം ചെലവ് 513.01 കോടി രൂപയായി.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍, 17 സ്‌ക്രീനുകളുള്ള മൂന്ന് പുതിയ പ്രോപ്പര്‍ട്ടികള്‍ ഐനോക്സ് പുതിയതായി ചേര്‍ത്തിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ 30 വരെ, 73 നഗരങ്ങളിലായി 163 മള്‍ട്ടിപ്ലക്സുകളിലായി 692 സ്‌ക്രീനുകളുടെ ശൃംഖലയാണ് ഐനോക്സ് ലെഷറിനുണ്ട്.