ടാറ്റ ഇന്‍വെസ്റ്റ്മെൻറിൻറെ ലാഭം 66.52 % ഉയര്‍ന്നു

 ആദ്യ പാദത്തില്‍ ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്റെ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭത്തില്‍ 66.52 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 89.74 കോടി രൂപയായി. അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം മുന്‍വര്‍ഷത്തെ 61.9 കോടി രൂപയില്‍ നിന്ന് 101.97 കോടി രൂപയായി. ലാഭവിഹിതത്തില്‍ നിന്നുള്ള വരുമാനം 74.19 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 41.26 കോടി രൂപയായിരുന്നു. കമ്പനിയുടെ ആദ്യ പാദത്തിലെ മൊത്തം ചെലവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ […]

Update: 2022-07-26 23:47 GMT
ആദ്യ പാദത്തില്‍ ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്റെ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭത്തില്‍ 66.52 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 89.74 കോടി രൂപയായി.
അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം മുന്‍വര്‍ഷത്തെ 61.9 കോടി രൂപയില്‍ നിന്ന് 101.97 കോടി രൂപയായി. ലാഭവിഹിതത്തില്‍ നിന്നുള്ള വരുമാനം 74.19 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 41.26 കോടി രൂപയായിരുന്നു. കമ്പനിയുടെ ആദ്യ പാദത്തിലെ മൊത്തം ചെലവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 5.93 കോടി രൂപയില്‍ നിന്ന് 11.17 കോടി രൂപയായി.
Tags:    

Similar News