ബിര്‍ള സണ്‍ ലൈഫിൻറെ ലാഭം 33% കുറഞ്ഞ് 102 കോടിയായി

 ഒന്നാം പാദത്തില്‍ ആദിത്യ ബിര്‍ള ക്യാപിറ്റലിന്റെ ഭാഗമായ ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസിയുടെ നികുതിക്ക് ശേഷമുള്ള ലാഭം (PAT) 33.6 ശതമാനം ഇടിഞ്ഞ് 102.8 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തിന് ഇതേ പാദത്തില്‍ 154.9 കോടി രൂപയായിരുന്നു കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2022 ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തില്‍ 304.5 കോടി രൂപയായി ഉയര്‍ന്നു. ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി ഇന്ത്യയിലെ മുന്‍നിര […]

Update: 2022-07-26 23:40 GMT
ഒന്നാം പാദത്തില്‍ ആദിത്യ ബിര്‍ള ക്യാപിറ്റലിന്റെ ഭാഗമായ ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസിയുടെ നികുതിക്ക് ശേഷമുള്ള ലാഭം (PAT) 33.6 ശതമാനം ഇടിഞ്ഞ് 102.8 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തിന് ഇതേ പാദത്തില്‍ 154.9 കോടി രൂപയായിരുന്നു കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം.
കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2022 ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തില്‍ 304.5 കോടി രൂപയായി ഉയര്‍ന്നു. ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി ഇന്ത്യയിലെ മുന്‍നിര അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നാണ്. കമ്പനിക്ക് 2022 ജൂണ്‍ 30-ന് അവസാനിച്ച പാദത്തില്‍ മൊത്തം ആസ്തിയായ 2.92 ലക്ഷം കോടി രൂപയോടെ 280-ല്‍ അധികം സ്ഥലങ്ങളിലായി 8.1 ദശലക്ഷം നിക്ഷേപക അക്കൗണ്ടുകളുണ്ട്.
Tags:    

Similar News