നാലാംപാദത്തില്‍ പുറവങ്കരയ്ക്ക് നഷ്ടം 20 കോടി രൂപ

ഡെല്‍ഹി: കുറഞ്ഞ വരുമാനത്തിന്റെ പശ്ചാത്തലത്തില്‍ 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ റിയല്‍റ്റി സ്ഥാപനമായ പുറവങ്കര ലിമിറ്റഡിന് 20.06 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റനഷ്ടം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 9.06 കോടി രൂപയായിരുന്നു. മൊത്ത വരുമാനത്തിന്റെ കാര്യത്തില്‍, 2021 സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ 340.44 കോടി രൂപയില്‍ നിന്ന്, അവലോകന കാലയളവില്‍ വരുമാനം 320.12 കോടി രൂപയായി കുറഞ്ഞു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 147.06 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. 3.94 കോടി […]

Update: 2022-05-29 00:37 GMT

ഡെല്‍ഹി: കുറഞ്ഞ വരുമാനത്തിന്റെ പശ്ചാത്തലത്തില്‍ 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ റിയല്‍റ്റി സ്ഥാപനമായ പുറവങ്കര ലിമിറ്റഡിന് 20.06 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റനഷ്ടം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 9.06 കോടി രൂപയായിരുന്നു.

മൊത്ത വരുമാനത്തിന്റെ കാര്യത്തില്‍, 2021 സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ 340.44 കോടി രൂപയില്‍ നിന്ന്, അവലോകന കാലയളവില്‍ വരുമാനം 320.12 കോടി രൂപയായി കുറഞ്ഞു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 147.06 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. 3.94 കോടി രൂപയുടെ അറ്റ നഷ്ടം 2020-21 സാമ്പത്തിക വര്‍ഷം കമ്പനി രേഖപ്പടുത്തിയിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വരുമാനം 1,381.65 കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 1,056.57 കോടി രൂപയാണ്.

Tags:    

Similar News