വാസ്കോൺ എൻജിനീയറിങ്ങിന്റെ ഓഹരികൾ 6 ശതമാനം ഉയർന്നു
വാസ്കോൺ എൻജിനീയറിങ്ങിന്റെ ഓഹരികൾ ഇന്ന് 5.82 ശതമാനം ഉയർന്നു. ബിഎസ്ഇ യിൽ 25.45 രൂപയിലാണ് ഓഹരിയുടെ വ്യാപാരം അവസാനിച്ചത്. 2021 സാമ്പത്തിക വർഷത്തെ ഓപ്പറേഷനൽ പ്രവർത്തനങ്ങളിൽ കമ്പനിക്ക് വലിയൊരു വഴിത്തിരിവ് ഉണ്ടായതിനെ തുടർന്നാണ് ഈ നേട്ടം. 2022 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 324 ശതമാനം വർധിച്ച് 10.82 കോടി രൂപയായി. കഴിഞ്ഞ വർഷത്തിൽ ഇതേ പാദത്തിൽ അറ്റാദായം 2.55 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 35.92 […]
വാസ്കോൺ എൻജിനീയറിങ്ങിന്റെ ഓഹരികൾ ഇന്ന് 5.82 ശതമാനം ഉയർന്നു. ബിഎസ്ഇ യിൽ 25.45 രൂപയിലാണ് ഓഹരിയുടെ വ്യാപാരം അവസാനിച്ചത്. 2021 സാമ്പത്തിക വർഷത്തെ ഓപ്പറേഷനൽ പ്രവർത്തനങ്ങളിൽ കമ്പനിക്ക് വലിയൊരു വഴിത്തിരിവ് ഉണ്ടായതിനെ തുടർന്നാണ് ഈ നേട്ടം.
2022 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 324 ശതമാനം വർധിച്ച് 10.82 കോടി രൂപയായി. കഴിഞ്ഞ വർഷത്തിൽ ഇതേ പാദത്തിൽ അറ്റാദായം 2.55 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 35.92 കോടി രൂപയായി. എന്നാൽ അതിനു മുൻപുള്ള സാമ്പത്തിക വർഷത്തിൽ കമ്പനിക്ക് 40.28 കോടി രൂപയുടെ നഷ്ടമായിരുന്നു സംഭവിച്ചത്.
ഗവണ്മെന്റ് ഏജൻസികളുടെയും, പ്രസിദ്ധ സ്വകാര്യ കമ്പനികളുടെയും വലുതും ഉയർന്ന മൂല്യമുള്ളതുമായ സിവിൽ കരാറുകൾ ഏറ്റെടുത്ത് എല്ലാ പ്രോജക്റ്റുകളിൽ നിന്നും നല്ല പണമൊഴുക്ക് സൃഷ്ടിക്കുകയും, അത് വളർച്ച വർദ്ധിപ്പിക്കുന്നതിനായി വീണ്ടും നിക്ഷേപിക്കുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
ഇതിനു പുറമെ, മുഖ്യ ധാരയിലില്ലാത്ത ആസ്തികൾ വിറ്റ് പണമാക്കി മാറ്റുവാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. പ്രിഫറൻഷ്യൽ ഇഷ്യുവിലൂടെ കമ്പനി 70 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. കൂടാതെ, ഗോവയിലെ ഹോട്ടലുകളുടെ ഓഹരി വിറ്റ് 45.50 കോടി രൂപയും സ്വരൂപിച്ചിട്ടുണ്ട്. ശേഷിക്കുന്ന, മുഖ്യ ധാരയിലില്ലാത്ത ആസ്‌തികളായ അന്ധേരിയിലെ കലെഡോണിയയിലെ വാണിജ്യ വസ്തുവകകൾ, ഔറംഗബാദിലെ 9 ഏക്കർ ഭൂമി, 85 ശതമാനം ഓഹരിയുള്ള ജിഎംപി ടെക്നിക്കൽ സൊല്യൂഷൻസ് എന്നിവയും വിൽക്കുവാനായി തീരുമാനിച്ചിട്ടുണ്ട്.