അമേരിക്കന്‍ ഓര്‍ഡറിന്റെ ബലത്തില്‍ വെല്‍സ്പണ്‍ ഓഹരികള്‍ക്ക് മികച്ച നേട്ടം
അമേരിക്കയില്‍ നിന്നും 5,000 കോടി രൂപയുടെ പൈപ്പുകള്‍ക്കുള്ള ഓര്‍ഡര്‍ ലഭിച്ചതോടെ വെല്‍സ്പണ്‍ കോര്‍പറേഷന്റെ ഓഹരി വില 17.37 ശതമാനം വര്‍ദ്ധിച്ചു. കമ്പനിക്ക് ഇത്തരത്തിലൊരു വലിയ ഓര്‍ഡര്‍ ലഭിക്കുന്നത് ആദ്യമായാണ്. പെര്‍മിയന്‍ ബേസിനില്‍ നിന്നും ഹൂസ്റ്റണിലേക്ക് പ്രകൃതി വാതകം എത്തിക്കാനാവശ്യമായ 3,25,000 ടണ്‍ വലിയ വിസ്താരമുള്ള കോട്ടിംഗ് പൈപ്പുകളുടെ ഓര്‍ഡറാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. ഈ പൈപ്പുകള്‍ കമ്പനിയുടെ അമേരിക്കയിലുള്ള ലിറ്റില്‍ റോക്ക് പ്ലാന്റില്‍ നിര്‍മിച്ച്, 12 മാസത്തിനുള്ളില്‍ വിതരണം ചെയ്യും. നിര്‍മാണം 2023 സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോടെ ആരംഭിക്കും. […]
അമേരിക്കയില്‍ നിന്നും 5,000 കോടി രൂപയുടെ പൈപ്പുകള്‍ക്കുള്ള ഓര്‍ഡര്‍ ലഭിച്ചതോടെ വെല്‍സ്പണ്‍ കോര്‍പറേഷന്റെ ഓഹരി വില 17.37 ശതമാനം...
അമേരിക്കയില്‍ നിന്നും 5,000 കോടി രൂപയുടെ പൈപ്പുകള്‍ക്കുള്ള ഓര്‍ഡര്‍ ലഭിച്ചതോടെ വെല്‍സ്പണ്‍ കോര്‍പറേഷന്റെ ഓഹരി വില 17.37 ശതമാനം വര്‍ദ്ധിച്ചു. കമ്പനിക്ക് ഇത്തരത്തിലൊരു വലിയ ഓര്‍ഡര്‍ ലഭിക്കുന്നത് ആദ്യമായാണ്.
പെര്‍മിയന്‍ ബേസിനില്‍ നിന്നും ഹൂസ്റ്റണിലേക്ക് പ്രകൃതി വാതകം എത്തിക്കാനാവശ്യമായ 3,25,000 ടണ്‍ വലിയ വിസ്താരമുള്ള കോട്ടിംഗ് പൈപ്പുകളുടെ ഓര്‍ഡറാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. ഈ പൈപ്പുകള്‍ കമ്പനിയുടെ അമേരിക്കയിലുള്ള ലിറ്റില്‍ റോക്ക് പ്ലാന്റില്‍ നിര്‍മിച്ച്, 12 മാസത്തിനുള്ളില്‍ വിതരണം ചെയ്യും.
നിര്‍മാണം 2023 സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോടെ ആരംഭിക്കും. ഈ പുതിയ ഓര്‍ഡര്‍ കമ്പനിക്ക് ലഭിക്കുന്നത് മറ്റൊരു നേട്ടത്തിനു പിന്നാലെയാണ്. നോര്‍ത്ത് അമേരിക്കയില്‍ നിന്നും 26,000 ടണ്ണിനുള്ള ഓര്‍ഡര്‍ ലഭിച്ചതായി ഈ വര്‍ഷം ഏപ്രിലില്‍ കമ്പനി അറിയിച്ചിരുന്നു. അതുപോലെ, ഓസ്‌ട്രേലിയയില്‍ നിന്നും ഓര്‍ഡര്‍ ലഭിച്ചിരുന്നു. ഈ ഓര്‍ഡർ ലഭിച്ചതോടെ കമ്പനിയുടെ മൊത്തം ഓര്‍ഡര്‍ ബുക്ക് ഇന്നുവരെ (സൗദി ഒഴികെ) 7,04,000 ടണ്ണിന്റേതാണ്. ഇതിന്റെ മൂല്യം 10,500 കോടി രൂപയാണ്.