അറ്റാദായം കുറഞ്ഞു; ലാൽ പാത്ത്-ലാബ്സിന്റെ ഓഹരികൾ ഇടിഞ്ഞു

ഡോ ലാൽ പാത്ത്-ലാബ്സിന്റെ ഓഹരികൾ 6 ശതമാനം ഇടിഞ്ഞു. 2022 സാമ്പത്തിക വർഷത്തിലെ മാർച്ച്പാദ അറ്റാദായം 27.1 ശതമാനം കുറഞ്ഞതോടെയാണ് ഓഹരി വില ഇടിഞ്ഞത്. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 62.1 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 85.1 കോടി രൂപയായിരുന്നു. മൊത്ത വില്പന 12.65 ശതമാനം വർധിച്ച് 485.5 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 431 കോടി രൂപയായിരുന്നു. പാദത്തിന്റെ തുടക്കത്തിൽ ഒമിക്രോൺ തരംഗം നോൺ-കോവിഡ് ബിസിനസിനെ സാരമായി […]

Update: 2022-05-18 09:01 GMT

ഡോ ലാൽ പാത്ത്-ലാബ്സിന്റെ ഓഹരികൾ 6 ശതമാനം ഇടിഞ്ഞു. 2022 സാമ്പത്തിക വർഷത്തിലെ മാർച്ച്പാദ അറ്റാദായം 27.1 ശതമാനം കുറഞ്ഞതോടെയാണ് ഓഹരി വില ഇടിഞ്ഞത്. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 62.1 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 85.1 കോടി രൂപയായിരുന്നു.

മൊത്ത വില്പന 12.65 ശതമാനം വർധിച്ച് 485.5 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 431 കോടി രൂപയായിരുന്നു. പാദത്തിന്റെ തുടക്കത്തിൽ ഒമിക്രോൺ തരംഗം നോൺ-കോവിഡ് ബിസിനസിനെ സാരമായി ബാധിച്ചു. രണ്ടാം പകുതിയിലാണ് അതിൽ നിന്ന് തിരിച്ചു വരാൻ കഴിഞ്ഞത്.

"രോഗ നിർണയത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യ കൂടുതലായി ഉൾപ്പെടുത്താനുള്ള നീക്കങ്ങളും, ലാബ് ശൃംഖലയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതും വഴി ബിസിനസ്സിൽ പുരോഗതി കൈവരിക്കാൻ ഞങ്ങൾക്കു സാധിക്കും. ഇത് വരുംകാലങ്ങളിൽ ഞങ്ങളുടെ നേതൃസ്ഥാനം നിലനിർത്താൻ ഞങ്ങളെ പ്രാപ്തരാക്കും," ലാൽ പാത്ത്-ലാബ്സ് സിഇഒ ഭാരത് ഉപ്പിലിയപ്പൻ പറഞ്ഞു.

Tags:    

Similar News