ഫല്‍ഗുനി നയ്യാര്‍
2012 ഏപ്രിലില്‍, 50 ാം വയസ്സിലാണ് ഫല്‍ഗുനി നൈക സ്ഥാപിക്കുന്നത്. 2021 ലെ കണക്കനുസരിച്ച് 2.3 ബില്യണ്‍ ഡോളറായിരുന്നു നൈകയുടെ മൂല്യം.
ഫല്‍ഗുനി നയ്യാര്‍, 'നൈക'യുടെ അമരക്കാരി ഇന്ത്യന്‍ വ്യവസായ രംഗത്തെ പ്രമുഖരില്‍ പ്രധാനിയായ ബിസിനസ് വനിത. സൗന്ദര്യ, ജീവിതശൈലി റീട്ടെയില്‍ കമ്പനിയായ നൈകയുടെ സ്ഥാപകയും സി ഇ ഒ യുമായ ഫല്‍ഗുനി നയ്യാര്‍ ഇന്ത്യയിലെ സമ്പന്നരായ വനിതകളില്‍ ഒരാളാണ്. 2012 ഏപ്രിലില്‍, 50ാം വയസ്സിലാണ് ഫല്‍ഗുനി നൈക സ്ഥാപിക്കുന്നത്. 2021 ലെ കണക്കനുസരിച്ച് 2.3 ബില്യണ്‍ ഡോളറായിരുന്നു നൈകയുടെ മൂല്യം. 2021 നവംബര്‍ 10 ന് നൈക 13 ബില്യണ്‍ ഡോളറിന്റെ ലിസ്റ്റ് ചെയ്തു. ഫല്‍ഗുനി ഇന്ത്യയിലെ ഏറ്റവും വലിയ 20 സമ്പന്നരില്‍ ഒരാളാണ്.
ഫല്‍ഗുനി 2012 ഏപ്രിലില്‍ ഒരു ഇ-കൊമേഴ്‌സ് പോര്‍ട്ടലായാണ് നൈക സ്ഥാപിച്ചത്. 2013 ല്‍ വാണിജ്യാടിസ്ഥാനത്തിലേയ്ക്ക് നൈക മാറി. 2015 ല്‍, കമ്പനി ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ തുടങ്ങി. 2018 ല്‍, പുരുഷന്മാരുടെ ഗ്രൂമിംഗിനായി ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടി-ബ്രാന്‍ഡ് ഇ-കൊമേഴ്‌സ് സ്റ്റോറായ നൈക്ക മാന്‍ കമ്പനി ആരംഭിച്ചു. പിന്നീട് ഡിസൈന്‍ സ്റ്റുഡിയോ ആരംഭിച്ച് ഫാഷനിലേക്ക് കടന്നു. ഇത് നൈക ഫാഷന്‍ എന്ന് അറിയപ്പെട്ടു. 2020 ല്‍ നൈക പ്രോ ആരംഭിച്ചു. നൈക ആപ്പ് വഴി പ്രൊഫഷണല്‍ സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളിലേക്കും ഓഫറുകളിലേക്കും ഉപയോക്താക്കള്‍ക്കളെ ക്ഷണിക്കുന്ന പ്രത്യേക പ്രീമിയം അംഗത്വമുള്ളൊരു പ്രോഗ്രാമാണിത്.
നൈകയുടെ യൂട്യൂബ് ചാനലാണ് നൈക ടിവി. ഇതില്‍ സൗന്ദര്യവുമായി ബന്ധപ്പെട്ട വീഡിയോകളും കണ്ടെന്റുകളും അടങ്ങിയിരിക്കുന്നു. 2018 മുതല്‍, നൈക നെറ്റ് വര്‍ക്ക് വഴി സൗന്ദര്യ-ഫാഷന്‍ പ്രേമികളുടെ ഒരു ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി നടത്തിവരുന്നു. 2020 ല്‍, ദി ബ്യൂട്ടി ബാര്‍ എന്ന പേരില്‍ ഒരു വെബ് മിനിസീരീസ് ആരംഭിച്ചു. ബ്യൂട്ടി, ഫാഷന്‍ മാസികയായ ബ്യൂട്ടി ബുക്കും നൈക നടത്തിവരുന്നു. 2020 ഡിസംബറില്‍, നൈക ഫാഷന്‍ അതിന്റെ ആദ്യത്തെ സ്റ്റോര്‍ ഡല്‍ഹിയില്‍ ആരംഭിച്ചു.
1963 ഫെബ്രവരി 19ന് മുബൈയില്‍ ജനിച്ച ഫല്‍ഗുനി ഒരു ഗുജറാത്തി കുടുംബത്തിലെ അംഗമാണ്. പിതാവ് വ്യവസായിയായിരുന്നു. ഭര്‍ത്താവ് സഞ്ജയ് നയ്യാര്‍. രണ്ട് മക്കള്‍. ഫല്‍ഗുണി ,സിഡെന്‍ഹാം കോളേജ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദവും അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 1993 ല്‍ കൊട്ടക് മഹീന്ദ്ര ഗ്രൂപ്പില്‍ ചേര്‍ന്നു. 2005 ല്‍, മാനേജിംഗ് ഡയറക്ടറായി നിയമിതയായി.