നിരാശപ്പെടുത്തി വിപ്രോ: അറ്റാദായം 12% ഇടിഞ്ഞു

  • ഒരു രൂപ വീതം ഓരോ ഓഹരിക്കും ഇടക്കാല ലാഭവിഹിതം വിപ്രോ പ്രഖ്യാപിച്ചിട്ടുണ്ട്
  • ലാഭവിഹിതം ഫെബ്രുവരി 10നോ അതിനു മുമ്പോ വിതരണം ചെയ്യും

Update: 2024-01-12 13:03 GMT

നിരാശയേകി കൊണ്ടാണു വിപ്രോയുടെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദഫലം പുറത്തുവന്നത്.

സംയോജിത അറ്റാദായം 12 ശതമാനം ഇടിഞ്ഞ് 2,694 കോടി രൂപയിലുമെത്തി. മുന്‍വര്‍ഷം 3,065 കോടി രൂപയായിരുന്നു സംയോജിത അറ്റാദായം.

2023 ഡിസംബര്‍ പാദത്തിലെ സംയോജിത വരുമാനം 4.4 ശതമാനം ഇടിഞ്ഞ് 22,205.1 കോടി രൂപയായി. മുന്‍ വര്‍ഷം മൂന്നാം പാദത്തില്‍ ഇത് 23,229 കോടി രൂപയായിരുന്നു.

കഴിഞ്ഞ ഒന്‍പതു മാസത്തിലെ അറ്റാദായം ഒരു ശതമാനം ഇടിഞ്ഞ് 8,211 കോടി രൂപയായി.

ഒരു രൂപ വീതം ഓരോ ഓഹരിക്കും ഇടക്കാല ലാഭവിഹിതം വിപ്രോ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത് ഫെബ്രുവരി 10നോ അതിനു മുമ്പോ വിതരണം ചെയ്യും.

Tags:    

Similar News