യൂക്കോ ബാങ്കിന് 639 കോടി രൂപയുടെ അറ്റാദായം

Update: 2025-01-21 13:58 GMT

സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ യൂക്കോ ബാങ്കിന് മികച്ച അറ്റാദായം. ലാഭം 27 ശതമാനം  വളർച്ചയോടെ 639 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 503 കോടി രൂപയായിരുന്നു അറ്റാദായം. ബാങ്കിന്റെ പ്രവർത്തന ലാഭം മുൻ വർഷത്തെ 1119 കോടി രൂപയിൽ നിന്ന് 2024 ഡിസംബർ പാദത്തിൽ 1586 കോടി രൂപയായും വർധിച്ചു. ഇതോടെ മൊത്തം വരുമാനം 7,406 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത്  6,413 കോടി രൂപയായിരുന്നു.

2023 ഡിസംബർ പാദത്തിൽ  5,552 കോടി രൂപയായിരുന്ന പലിശ വരുമാനം 2024 പാദത്തിൽ ഇത് 6,220 കോടി രൂപയായി ഉയർന്നു. ഈ പാദത്തിലെ അറ്റ ​​പലിശ വരുമാനം 20 ശതമാനം വർധിച്ച് 2,378 കോടി രൂപയായി. മുൻ വർഷത്തെ ഇതേ പാദത്തിൽ ഇത് 1,988 കോടി രൂപയായിരുന്നു. അറ്റ ​​പലിശ വരുമാനം 3.17 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 2.84 ശതമാനമായിരുന്നു.

Tags:    

Similar News