യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ വരുമാനം വർധിച്ചു; അറ്റാദായം കൂടി
- അറ്റാദായം 60 ശതമാനം വര്‍ധിച്ച് 3,590 കോടി രൂപയായി
- ബാങ്കിന്റെ മൊത്ത വരുമാനം ഒരു വര്‍ഷം മുമ്പുള്ള 24,154 കോടി രൂപയില്‍ നിന്ന് 29,137 കോടി രൂപയായി വര്‍ദ്ധിച്ചു
- എന്‍പിഎ അനുപാതം ഒരു വര്‍ഷം മുമ്പ് 7.93 ശതമാനത്തില്‍ നിന്ന് 2023 ഡിസംബര്‍ 31 വരെ 4.83 ശതമാനമായി മെച്ചപ്പെട്ടു
ഡെല്‍ഹി: പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിസംബര്‍ പാദത്തിലെ അറ്റാദായം 60 ശതമാനം വര്‍ധിച്ച് 3,590 കോടി രൂപയായി.
മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ബാങ്ക് 2,249 കോടി രൂപ അറ്റാദായം നേടിയതായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഒരു റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ബാങ്കിന്റെ മൊത്ത വരുമാനം ഒരു വര്‍ഷം മുമ്പുള്ള 24,154 കോടി രൂപയില്‍ നിന്ന് 29,137 കോടി രൂപയായി വര്‍ദ്ധിച്ചു. ഈ പാദത്തില്‍ ബാങ്കിന്റെ പലിശ വരുമാനം 25,363 കോടി രൂപയായി ഉയര്‍ന്നു. ഒരു വര്‍ഷം മുമ്പ് ഇത് 20,883 കോടി രൂപയായിരുന്നു.
ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) അനുപാതം ഒരു വര്‍ഷം മുമ്പ് 7.93 ശതമാനത്തില്‍ നിന്ന് 2023 ഡിസംബര്‍ 31 വരെ 4.83 ശതമാനമായി മെച്ചപ്പെട്ടു. അറ്റ എന്‍പിഎയും 2022 ഡിസംബര്‍ അവസാനത്തെ 2.14 ശതമാനത്തില്‍ നിന്ന് 1.08 ശതമാനമായി കുറഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2,443 കോടി രൂപയില്‍ നിന്ന് 1,226 കോടി രൂപയായി കുറഞ്ഞു.
ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 2022 ഡിസംബര്‍ അവസാനത്തെ 14.45 ശതമാനത്തില്‍ നിന്ന് 15.03 ശതമാനമായി ഉയര്‍ന്നു.