സുന്ദരം ഹോം ഫിനാന്‍സിന് 62കോടി അറ്റാദായം

  • 2022 ഡിസംബര്‍ പാദത്തില്‍ 52 കോടിയായിരുന്നു അറ്റാദായം
  • മൊത്തം ആസ്തി 12,800 കോടിയായി ഉയര്‍ന്നു

Update: 2024-02-03 10:37 GMT

സുന്ദരം ഫിനാന്‍സിന്റെ ഉപസ്ഥാപനമായ സുന്ദരം ഹോം ഫിനാന്‍സ് ഡിസംബര്‍ പാദത്തില്‍ 62.28 കോടി രൂപ അറ്റാദായം നേടിയതായി കമ്പനി അറിയിച്ചു. 18 ശതമാനം വര്‍ധനയാണ് കമ്പനി രേഖപ്പെടുത്തിയത്. കമ്പനി കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 52.57 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.

അവലോകന പാദത്തില്‍ വിതരണം ചെയ്ത തുക കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത 986 കോടിയെ അപേക്ഷിച്ച് 27 ശതമാനം വര്‍ധിച്ച് 1,252 കോടി രൂപയായി. കഴിഞ്ഞഡിസംബര്‍ 31 ന് അവസാനിക്കുന്ന ഒമ്പത് മാസ കാലയളവിലെ അറ്റാദായം 19 ശതമാനം ഉയര്‍ന്ന് 179.03 കോടി രൂപയായി.

ഡിസംബര്‍ 31 ന് അവസാനിച്ച ഒമ്പത് മാസ കാലയളവിലെ ചെലവിടല്‍ 3,569 കോടിയായി വര്‍ധിച്ചു.

കഴിഞ്ഞ ഡിസംബര്‍ 31-ന് മാനേജ്മെന്റിന് കീഴിലുള്ള മൊത്തം ആസ്തി 12,800 കോടി രൂപയാണ്. 2023 ഡിസംബര്‍ 31-ന് അവസാനിച്ച ആദ്യ ഒമ്പത് മാസ കാലയളവില്‍ സുന്ദരം ഹോം ഫിനാന്‍സ് 500-ലധികം ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്തു.

ആദ്യത്തെ ഒമ്പത് മാസത്തിനുള്ളില്‍ കമ്പനി 20-ലധികം ശാഖകള്‍ ചെറിയ പട്ടണങ്ങളില്‍ തുറന്നു. കമ്പനിയുടെ വിപുലീകരണം തുടരുമെന്ന് സുന്ദരം ഹോം ഫിനാന്‍സ് എംഡി, ലക്ഷ്മിനാരായണന്‍ ദുരൈസ്വാമി പറഞ്ഞു.

ചെറുകിട ബിസിനസ് വായ്പാ വിഭാഗത്തിലേക്ക് കടന്ന കമ്പനി 30 എക്സ്‌ക്ലൂസീവ് ശാഖകള്‍ തുറക്കുകയും 90 കോടിയിലധികം രൂപ വിതരണം ചെയ്യുകയും ചെയ്തു. തമിഴ്നാട്ടിലും തെലങ്കാനയിലും ചെറുകിട ബിസിനസ് വായ്പാ വിഭാഗത്തിന് കീഴില്‍ അടുത്ത കാലയളവിനുള്ളില്‍ മറ്റൊരു 20 ശാഖകള്‍ കൂടി തുറക്കാന്‍ സുന്ദരം ഹോം ഫിനാന്‍സ് ശ്രമിക്കുന്നു.

Tags:    

Similar News