ന്യൂ ഇന്ത്യ അഷ്വറന്‍സ് മൂന്നാം പാദ ലാഭം 5% ഇടിഞ്ഞ് 715 കോടി
- കമ്പനി അണ്ടര്‍ റൈറ്റിംഗ് നഷ്ടം നേരിട്ടതിനെ തുടര്‍ന്നാണ് ഇടിവ് സംഭവിച്ചത്
- ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ മൊത്തം വരുമാനം ഈ പാദത്തില്‍ 10,630 കോടി രൂപയായി ഉയര്‍ന്നു
- റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പാദത്തിലെ മൊത്തം പ്രീമിയം ഈ പാദത്തില്‍ 10,665 കോടി രൂപയായി ഉയര്‍ന്നു
ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡിന്റെ ഡിസംബര്‍ പാദത്തിലെ അറ്റാദായം 4.5 ശതമാനം ഇടിഞ്ഞ് 715 കോടി രൂപയായി റിപ്പോര്‍ട്ട് ചെയ്തു. കമ്പനി അണ്ടര്‍ റൈറ്റിംഗ് നഷ്ടം നേരിട്ടതിനെ തുടര്‍ന്നാണ് ഇടിവ് സംഭവിച്ചത്.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 749 കോടി രൂപയായിരുന്നു.
ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ മൊത്തം വരുമാനം ഈ പാദത്തില്‍ 10,630 കോടി രൂപയായി ഉയര്‍ന്നു. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 9,746 കോടി രൂപയായിരുന്നുവെന്ന് ന്യൂ ഇന്ത്യ അഷ്വറന്‍സ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പാദത്തിലെ മൊത്തം പ്രീമിയം ഈ പാദത്തില്‍ 10,665 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ പാദത്തിലിത് 9,243 കോടി രൂപയായിരുന്നു.
എന്നാല്‍ അണ്ടര്‍ റൈറ്റിംഗ് നഷ്ടം 1,100 കോടിയില്‍ നിന്ന് 1,390 കോടിയായി വര്‍ദ്ധിച്ചു. ഒരു ഇന്‍ഷുറര്‍ ശേഖരിക്കുന്ന പ്രീമിയം ചെലവുകളേക്കാളും അടച്ച ക്ലെയിമുകളേക്കാളും കുറവാണെന്ന് അണ്ടര്‍റൈറ്റിംഗ് നഷ്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്നു.
കമ്പനിയുടെ മൊത്തം ചെലവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 8,962 കോടി രൂപയില്‍ നിന്ന് 10,337 കോടി രൂപയായി ഉയര്‍ന്നു.