പരസ്യ വരുമാനം വർധിച്ചു, ചെലവും; നെറ്റ്‌വർക്ക് 18 മൂന്നാംപാദ നഷ്ടം 107 കോടി
- പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 4.14% ഇടിഞ്ഞു.
- ഡിസംബർ പാദത്തിൽ കമ്പനിയുടെ മൊത്തം ചെലവ് 6.37% വർധിച്ചു.
- ജിയോ സിനിമ വിഭാഗം ശക്തി പ്രാപിച്ചു
നെറ്റ്‌വർക്ക് 18 മീഡിയ & ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് 2023 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 107.87 കോടി രൂപയുടെ ഏകീകൃത നഷ്ടം റിപ്പോർട്ട് ചെയ്തു. ഒരു വർഷം മുമ്പ് ഒക്ടോബർ-ഡിസംബർ കാലയളവിൽ കമ്പനി 8.82 കോടി രൂപ ലാഭം നേടിയിരുന്നു.
പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം മുൻ വർഷം ഇതേ കാലയളവിലെ 1,850.49 കോടി രൂപയിൽ നിന്ന് 4.14 ശതമാനം ഇടിഞ്ഞ് 1,773.73 കോടി രൂപയായി.
മൂവി സ്റ്റുഡിയോ വരുമാനം കുറഞ്ഞത് കാരണം ഈ ത്രൈമാസത്തിലെ ഏകീകൃത വരുമാനം വർഷം തോറും 4 ശതമാനം കുറഞ്ഞ് 1,774 കോടി രൂപയായതായി കമ്പനി വരുമാന പ്രസ്താവനയിൽ പറഞ്ഞു.
ഡിസംബർ പാദത്തിൽ കമ്പനിയുടെ മൊത്തം ചെലവ് 6.37 ശതമാനം വർധിച്ച് 2,062.53 കോടി രൂപയായി. ഈ പാദത്തിൽ, ടിവി നെറ്റ്‌വർക്ക് ഷെയർ വർഷംതോറും 30 ബിപിഎസ് വർധിച്ച് 10.8 ശതമാനമായി ഉയർന്നു.
ജിയോ സിനിമ വിഭാഗം ശക്തി പ്രാപിച്ചു
എങ്കിലും, കമ്പനിയുടെ ഓ ടി ടി (OTT) പ്ലാറ്റ്‌ഫോമായ ജിയോ സിനിമ ഇന്ത്യയിലെ കായിക വിനോദ ഉള്ളടക്കങ്ങൾക്കായുള്ള മുൻനിര ഡിജിറ്റൽ മേഖലയായി അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നത് തുടർന്നു.
"ടിവി, ഡിജിറ്റൽ ന്യൂസ് നെറ്റ്‌വർക്കിന്റെ എഡിറ്റോറിയൽ എന്നിവയിലെ നിക്ഷേപങ്ങൾ ലാഭവിഹിതം നൽകുകയും ശക്തമായ പ്രകടനം നടത്തുകയും ചെയ്യുന്നു," പ്രസ്താവനയിൽ പറയുന്നു.
ഈ പാദത്തിൽ, ക്ലസ്റ്ററുകളിലൂടെയുള്ള പരസ്യ വരുമാനത്തിൽ ശക്തമായ വളർച്ചയോടെ അതിന്റെ ടിവി വാർത്ത വിഭാഗത്തിൽ നിന്നുള്ള വരുമാനം 23 ശതമാനം ഉയർന്നു.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള വീഡിയോ ധനസമ്പാദനത്തിന്റെ പിൻബലത്തിൽ ഡിജിറ്റൽ വരുമാനത്തിൽ 20 ശതമാനം വർച്ച രേഖപ്പെടുത്തി.
ടി വി 18 ബ്രോഡ്‌കാസ്റ്റിലൂടെ, സി എൻ ബി സി ടി വി 18, സി എൻ എൻ ന്യൂസ് 18, ന്യൂസ്18 ഇന്ത്യ എന്നിവ ഉൾപ്പെടുന്ന 20 ടിവി വാർത്താ ചാനലുകൾ കമ്പനിക്ക് സ്വന്തമാണ്. മണികൺട്രോൾ, ന്യൂസ്18.കോം, ഫസ്റ്റ് പോസ്റ്റ് എന്നിങ്ങനെ 4 ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ഇതിന് സ്വന്തമാണ്.
വിനോദത്തിൽ, നെറ്റ്‌വർക്ക് 18 മീഡിയ & ഇൻവെസ്റ്റ്‌മെന്റ്‌സിന്റെ പ്രവർത്തന വരുമാനം 12 ശതമാനം കുറഞ്ഞു, പ്രധാനമായും മൂവി, സ്‌പോർട്‌സ് വിഭാഗങ്ങളിലെ വരുമാനം കുറഞ്ഞതാണ്.
“വിയാകോം 18 ഈ സെഗ്‌മെന്റുകളിൽ നിക്ഷേപം നടത്തുന്നതിനാൽ സ്‌പോർട്‌സ്, ഡിജിറ്റൽ എന്നിവയിൽ നിന്നുള്ള പ്രവർത്തന നഷ്ടം റിപ്പോർട്ട് ചെയ്തത് ഇബിറ്റ്ഡ-യെ (EBITDA) ബാധിച്ചു,
നെറ്റ്‌വർക്ക് 18 മീഡിയ ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ ഓഹരികൾ ബുധനാഴ്ച 11 മണിക്ക് എൻഎസ്‌ഇയിൽ 10 രൂപ ഉയർന്ന 130.40 രൂപയിൽ വ്യാപാരം നടക്കുന്നു.