എല്‍ഐസി പാദഫലം ഇന്ന്; ലാഭവിഹിതം പ്രഖ്യാപിക്കും
- ഇടക്കാല ലാഭവിഹിതം നല്‍കുന്ന കാര്യവും എല്‍ഐസി ഇന്ന് പരിഗണിക്കുമെന്നു സൂചന
- ജനുവരി പകുതിയോടെ, എല്‍ഐസി ഏറ്റവും മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി മാറിയിരുന്നു
- എല്‍ഐസി ഓഹരികള്‍ ഇന്ന് രാവിലെ എന്‍എസ്ഇയില്‍ 1,100 രൂപ എന്ന പുതിയ ഉയരം തൊട്ടു
എല്‍ഐസി പാദഫലം ഇന്ന്
ഇടക്കാല ലാഭവിഹിതം നല്‍കുന്ന കാര്യവും എല്‍ഐസി ബോര്‍ഡ് ഇന്ന് പരിഗണിക്കുമെന്നു സൂചന.
പാദഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി എല്‍ഐസി ഓഹരികള്‍ ഇന്ന് രാവിലെ എന്‍എസ്ഇയില്‍ 1,100 രൂപ എന്ന പുതിയ ഉയരം തൊട്ടു.
ഈ വര്‍ഷം ജനുവരി പകുതിയോടെ, എല്‍ഐസി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ മറികടന്ന് ഏറ്റവും മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി മാറിയിരുന്നു. 6.86 ലക്ഷം കോടി രൂപയാണ് എല്‍ഐസിയുടെ ഇപ്പോഴത്തെ വിപണി മൂല്യം.
രാജ്യസഭയില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി എല്‍ഐസിയുടെ പ്രകടനത്തെ കുറിച്ച് പരാമര്‍ശം നടത്തിയിരുന്നു. ഇത് എല്‍ഐസിയുടെ ഓഹരി മൂല്യം മുന്നേറാന്‍ സഹായിച്ചു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ അറ്റ ആസ്തിയെ കുറിച്ചു സംസാരിക്കവേയാണ് എല്‍ഐസിയെ മോദി പരാമര്‍ശിച്ചത്.
മുന്‍കാലങ്ങളില്‍ എല്‍ഐസിയെ കുറിച്ച് നിരവധി കിംവദന്തികള്‍ പ്രചരിച്ചിരുന്നു. എന്നിട്ടും ഓഹരി ഉയര്‍ന്ന തലത്തിലാണെന്നാണു പ്രധാനമന്ത്രി പറഞ്ഞത്.