ജെഎം ഫിനാൻഷ്യലിന്റെ അറ്റാദായം 12.3 ശതമാനം കുറഞ്ഞു

  • മൊത്ത നിഷ്ക്രിയ ആസ്തി 4.39 ശതമാനത്തിൽ നിന്ന് 3.60 ശതമാനമായി കുറഞ്ഞു
  • മൊത്ത വായ്പ ബുക്ക് 18.7 ശതമാനം വർധിച്ച് 7,938 കോടി രൂപയായി

Update: 2023-02-11 10:38 GMT

മുംബൈ : ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഫിനാഷ്യൽ സർവീസ് സ്ഥാപനമായ ജെഎം ഫിനാൻഷ്യലിന്റെ അറ്റാദായം 12.3 ശതമാനം കുറഞ്ഞ് 190.2 കോടി രൂപയായി. കമ്പനിയുടെ വായ്പ ബുക്ക് 35.5 ശതമാനം വർധിച്ച് 15,234 കോടി രൂപയപ്പോൾ വരുമാന വളർച്ച 1.9 ശതമാനം കുറഞ്ഞ് 946.1 കോടി രൂപയായി. ഈ പാദത്തിലെ കമ്പനിയുടെ ലാഭത്തിൽ ഐപിഒയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച 56.8 കോടി രൂപയും ഉൾപ്പെടുന്നുണ്ട്.

മൊത്ത നിഷ്ക്രിയ ആസ്തി 4.39 ശതമാനത്തിൽ നിന്ന് 3.60 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി 2.76 ശതമാനത്തിൽ നിന്ന് 2.23 ശതമാനമാണ് കുറഞ്ഞു.

വായ്പ ബുക്കിലേക്കുള്ള മൊത്ത പ്രൊവിഷനുകൾ 6.96 ശതമാനത്തിൽ നിന്ന് 4.11 ശതമാനമായി.

മൊത്ത വായ്പ ബുക്ക് 18.7 ശതമാനം വർധിച്ച് 7,938 കോടി രൂപയായി. റീട്ടെയിൽ വായ്പ ബുക്ക് 58.5 ശതമാനം വർധിച്ച് 1,572 കോടി രൂപയായി.

കമ്പനിയുടെ ഫിനാൻസിംഗ്‌ ബുക്ക് 8.4 മടങ്ങ് വർധിച്ച് 1,009 കോടി രൂപയായപ്പോൾ ക്യാപിറ്റൽ മാർക്കറ്റ് ബുക്ക് 4 ശതമാനം കുറഞ്ഞ് 904 കോടി രൂപയായി. ഇതോടെ മൊത്ത വായ്പ ബുക്ക് 35.5 ശതമാനം വർധിച്ച് 15,234 കോടി രൂപയായി.

Tags:    

Similar News