മൂന്നാം പാദത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ലാഭം 207% ഉയർന്നു

  • കമ്പനിയുടെ അറ്റാദായം 529 കോടി രൂപയിലെത്തി
  • മൊത്ത വരുമാനം ശതമാനം ഉയർന്നു
  • ആഭ്യന്തര വിൽപ്പന 3 ശതമാനം വർധിച്ചു

Update: 2024-01-25 09:57 GMT

പൊതുമേഖലാ എണ്ണ വിപണന കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് മൂന്നാം പാദഫലം പ്രഖ്യാപിച്ചു. വർഷം ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായിൽ 207 ശതമാനം വളർച്ച രേഖപ്പെടുത്തി. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിലെ 172 കോടി രൂപയിൽ നിന്നും അറ്റാദായം 529 കോടി രൂപയിലെത്തി. സെപ്റ്റംബർ പാദത്തിലെ 5,118 കോടി രൂപയിൽ നിന്ന് 89.6 ശതമാനം ഇടിവാണ് മൂന്നാം പാദത്തിൽ കണ്ടത്.

എച്ച്‌പിസിഎല്ലിന്റെ മൊത്ത വരുമാനം കഴിഞ്ഞ വർഷത്തെ 1.16 ലക്ഷം കോടിയിൽ നിന്ന് മൂന്നാം പാദത്തിൽ 2 ശതമാനം ഉയർന്ന് 1.18 ലക്ഷം കോടി രൂപയായി. ഡൗൺസ്ട്രീം പെട്രോളിയത്തിൽ നിന്നുള്ള വരുമാനമാണ് ഇതിൽ കൂടുതലും. കമ്പനിയുടെ പ്രവർത്തന മാർജിൻ മുൻ വർഷത്തേക്കാളും 22 ബേസിസ് പോയിന്റുകൾ (ബിപിഎസ്) വർധിച്ച് 0.7 ശതമാനമായി, മുൻവർഷമിത് 0.4 ശതമാനമായിരുന്നു.

ഇതേ പാദത്തിൽ ആഭ്യന്തര വിൽപ്പന 3 ശതമാനം ഉയർന്ന് 11.3 ദശലക്ഷം മെട്രിക് ടൺ (MMT) ആയി. കയറ്റുമതി 80 ശതമാനം ഉയർന്നു 0.54 ദശലക്ഷം മെട്രിക് ടണ്ണിലുമെത്തി (MMT). ഒക്ടോബർ-ഡിസംബർ കാലയളവിൽ ശരാശരി കയറ്റുമതി തീരുവ (GRM) ബാരലിന് 8.49 ഡോളർ ആയിരുന്നു. മുൻ വർഷത്തെ ഇതേ കാലയളവിൽ ഒരു ബാരലിന് 9.14 ഡോളർ ആയിരുന്നു

പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 15 രൂപയുടെ ഇടക്കാല ലാഭവിഹിതം എച്ച്പിസിഎല്ലിന്റെ ബോർഡ് അനുവദിച്ചു. ഇടക്കാല ലാഭവിഹിതം ലഭിക്കുന്നതിനുള്ള ഓഹരിയുടമകളുടെ യോഗ്യത നിർണ്ണയിക്കുന്നതിനുള്ള റെക്കോർഡ് തീയതിയായി ഫെബ്രുവരി 7 ആയി നിശ്ചയിച്ചിട്ടുണ്ട്. ലാഭവിഹിതം ഫെബ്രുവരി 23-നോ അതിനുമുമ്പോ നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ എച്ച്പിസിഎൽ ഓഹരികൾ 79 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

നിലവിൽ എച്ച്പിസിഎൽ ഓഹരികൾ എൻഎസ്ഇ യിൽ 5.21 ശതമാനം താഴ്ന്നു 428.95 രൂപയിൽ വ്യാപാരം തുടരുന്നു.

Tags:    

Similar News