എച്ച്ഡിഎഫ് സിയുടെ അറ്റാദായത്തിൽ 13 ശതമാനം വർധന

  • ഡിവിഡൻഡിൽ നിന്നുള്ള വരുമാനം ഇരട്ടിച്ച് 482 കോടി രൂപയായി.
  • 213 ഓഫീസുകൾ ഉൾപ്പെടെ 724 ഔട്ട്ലെറ്റുകളാണ് എച്ച്ഡിഎഫ് സിക്കുള്ളത്.

Update: 2023-02-02 11:45 GMT

mumbai:നടപ്പു സാമ്പത്തിക വർഷത്തിലെ ഡിസംബർ പാദത്തിൽ എച്ച് ഡി എഫ് സിയുടെ സ്റ്റാൻഡ് എലോൺ അറ്റാദായം 13 ശതമാനം വർധിച്ച് 3,691 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് പാദത്തിൽ 3,260 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 29 ശതമാനം ഉയർന്ന് 15,230 കോടി രൂപയായി.

പലിശയിൽ നിന്നുള്ള വരുമാനത്തിന് വാർഷികാടിസ്ഥാനത്തിൽ 30 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. പലിശയിൽ നിന്നുള്ള വരുമാനം മുൻ വർഷത്തെ സമാന പാദത്തിൽ ഉണ്ടായിരുന്ന 11,055 കോടി രൂപയിൽ നിന്ന് 14,457 കോടി രൂപയായി.

ഡിവിഡൻഡിൽ നിന്നുള്ള വരുമാനം ഇരട്ടിച്ച് 482 കോടി രൂപയായി.

അറ്റ പലിശ വരുമാനം മുൻ വർഷത്തെ 4,284 കോടി രൂപയിൽ നിന്ന് 13 ശതമാനം ഉയർന്ന് 4,840 കോടി രൂപയായി.

നടപ്പു സാമ്പത്തിക വർഷത്തിൽ ഡിസംബർ വരെയുള്ള കലയളവിൽ വ്യക്തിഗത വായ്പയും അവയുടെ വിതരണവും യഥാക്രമം 21 ശതമാനവും 23 ശതമാനവും വളർന്നു.

ഭവന വായ്പയിലും മികച്ച വളർച്ച റിപ്പോർട്ട് ചെയ്തു. ഇടത്തരം വരുമാനമുള്ളവരുടെ വിഭാഗത്തിലും, ഉയർന്ന വരുമാനമുള്ളവരുടെ വിഭാഗത്തിലും വളർച്ചയുണ്ടായി.

വ്യക്തിഗത വായ്പ കൈകാര്യ ആസ്തിയുടെ 82 ശതമാനമായി. വ്യക്തിഗത വായ്പയിൽ 18 ശതമാനത്തിന്റെ വളർച്ചയാണുള്ളത്. മൊത്ത വായ്പയിൽ 13 ശതമാനത്തിന്റെ വളർച്ചയാണുള്ളത്.

ഈ പാദത്തിൽ എച്ച്ഡിഎഫ് സി, 8,892 കോടി രൂപയുടെ വായ്പപകളാണ് എച്ച്ഡി എഫ് സി ബാങ്കിന് നൽകിയത്. തൊട്ടു മുൻപുള്ള 12 മാസത്തിലായി 35,937 കോടി രൂപയുടെ വായ്പകളാണ് നൽകിയിരുന്നത്.

വ്യക്തിഗതെ പോർട്ടഫോളിയോയിൽ കമ്പനിയുടെ നിഷ്ക്രിയ ആസ്തി 0.86 ശതമാനമായി. വ്യക്തിഗത ഇതര വായ്പകളുടെ മൊത്ത നിഷ്ക്രിയ ആസ്തി 3.89 ശതമാനമായി.

മൂലധന പര്യാപ്തത അനുപാതം 23.7 ശതമാനമായി.

Tags:    

Similar News