നാലാം പാദഫലം: വണ്‍ 97 ന് നഷ്ട സാധ്യത

  • പേടിഎം ബാങ്കിന്റെ മാതൃ കമ്പനിയാണ് വണ്‍ 97
  • ഇക്കഴിഞ്ഞ ജനുവരിയില്‍ പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ഇടപാടുകളില്‍ ആര്‍ബിഐ നിയന്ത്രണം കൊണ്ട് വന്നിരുന്നു
  • മൊത്ത വ്യാപാരത്തിലും ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

Update: 2024-04-05 07:15 GMT

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ നിരോധനം വണ്‍97 കമ്മ്യൂണിക്കേഷന്റെ പാദഫലങ്ങളില്‍ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയെന്ന് മോത്തിലാല്‍ ഓസ്വാള്‍. 469.30 കോടി രൂപയുടെ അറ്റനഷ്ടമാണ് വണ്‍ 97ന് ഉണ്ടാവുകയെന്നാണ് വിലയിരുത്തല്‍.

പേടിഎമ്മിന്റെ വിതരണത്തിലും മൊത്ത വ്യാപാരത്തിലും ഇടിവുണ്ടാകുമെന്ന് ആഭ്യന്തര ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു. ഇത് മൊത്ത വരുമാനത്തില്‍ ഇടിവുണ്ടാകും. ആര്‍ബിഐ വിജ്ഞാപനത്തിന്റെ കൂടുതല്‍ സ്വാധീനം സുപ്രധാനമായിരിക്കുമെന്നുമാണ് മൊത്തിലാല്‍ ഓസ്വാള്‍ പറയുന്നത്.

ഇക്കഴിഞ്ഞ ജനുവരി 31 ന് പേടിഎം പേയ്‌മെന്റ് ബാങ്കിന് ക്രെഡിറ്റ് ഉല്‍പ്പന്നങ്ങള്‍, നിക്ഷേപങ്ങള്‍, ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിവ അടക്കമുള്ള മിക്ക പ്രവര്‍ത്തനങ്ങളും അടച്ചു പൂട്ടാന്‍ ആര്‍ബിഐ ഉത്തരവിട്ടിരുന്നു. അടുത്തിടെ, നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) മള്‍ട്ടി-ബാങ്ക് മാതൃകയില്‍ ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ പ്രൊവൈഡറായി (ടിപിഎപി) യുപിഐയുടെ ഭാഗമാകാന്‍ പേടിഎമ്മിന് അനുമതി നല്‍കിയിരുന്നു.

'ഓപ്പറേഷനുകളില്‍ നിന്നുള്ള വരുമാനം വര്‍ഷം തോറും 21 ശതമാനം കുറഞ്ഞ് 1,830 കോടി രൂപയായി പ്രവചിക്കപ്പെടുന്നു. അതേസമയം മൊത്ത മാര്‍ജിന്‍ ലാഭം 15 ശതമാനം കുറഞ്ഞ് 1,090 കോടി രൂപയായി. 60 ശതമാനം കോണ്‍ട്രിബ്യൂഷന്‍ മാര്‍ജിനോടെ കണക്കാക്കുന്നു. ക്രമീകരിച്ച എബിറ്റ്ഡ നഷ്ടം 50 കോടി രൂപയാകും. നാലാം പാദത്തില്‍ എസ്റ്റിമേറ്റുകളില്‍ യുപിഐ പ്രധാന ഘടകമായി കണക്കാക്കുന്നതായി ബ്രോക്കറേജ് വ്യക്തമാക്കി.


Tags:    

Similar News