ഡബിള്‍ ഡിജിറ്റ് റിട്ടേണ്‍ നല്‍കി 68 സ്‌മോള്‍ക്യാപ് ഓഹരികള്‍

  • നാലെണ്ണമാകട്ടെ 25 ശതമാനത്തിലധികം റിട്ടേണ്‍ നല്‍കി
  • സെന്‍സെക്‌സില്‍ ബാങ്കിംഗ് ഓഹരികളായ കൊട്ടക്കും എസ്ബിഐയും നേട്ടമുണ്ടാക്കി
  • ആഴ്ചയുടെ ആദ്യ കുറച്ചു ദിവസങ്ങളില്‍ വിപണി റെക്കോര്‍ഡ് കുറിച്ച് മുന്നേറി

Update: 2023-07-22 05:59 GMT

ഓഹരി വിപണി വമ്പന്‍ റാലിക്കാണു ഈയാഴ്ച സാക്ഷ്യം വഹിച്ചത്.

നിഫ്റ്റി 20,000ന് അടുത്തെത്തി. സെന്‍സെക്‌സ് ആദ്യമായി 67,000 പോയിന്റ് കടന്നു.

മണ്‍സൂണ്‍ ശക്തിപ്പെട്ടത്, സ്ഥിരമായ വിദേശമൂലധന വരവ്, ഇന്ത്യന്‍ കോര്‍പറേറ്റ്, ഗവണ്‍മെന്റ് മേഖലയില്‍ നിന്നുള്ള മികച്ച വരുമാനം എന്നിവയാണ് ഓഹരി വിപണിയുടെ മുന്നേറ്റത്തിനു സഹായകരമായത്.

എന്നാല്‍ വെള്ളിയാഴ്ച വില്‍പ്പന സമ്മര്‍ദ്ദം ഉണ്ടായിരുന്നു.

ഈയാഴ്ചയില്‍ ഡബിള്‍ ഡിജിറ്റ് റിട്ടേണ്‍ നല്‍കിയത് 68 സ്‌മോള്‍ ക്യാപ് ഓഹരികളാണ്. അവയില്‍ തന്നെ നാലെണ്ണമാകട്ടെ 25 ശതമാനത്തിലധികം റിട്ടേണ്‍ നല്‍കി.

സ്‌മോള്‍ ക്യാപില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് 32 ശതമാനം റിട്ടേണ്‍ നല്‍കിയ ഡിസിഎം ശ്രീറാം ഇന്‍ഡസ്ട്രീസാണ്. സ്റ്റെര്‍ലിംഗ് ആന്‍ഡ് വില്‍സണ്‍ (26.6%), അരിഹന്ത് ക്യാപിറ്റല്‍ (26.55%), ഡിബി കോര്‍പ് (25.03%) എന്നിവരും മികച്ച റിട്ടേണ്‍ നല്‍കിയവരാണ്.

മിഷ്ടാന്‍ ഫുഡ്സ്, ജയ് ബാലാജി ഇന്‍ഡസ്ട്രീസ്, ആശാപുര മിനെചെം, ന്യൂജെന്‍ സോഫ്റ്റ്വെയര്‍, ജാഗരണ്‍ പ്രകാശന്‍, എല്‍ടി ഫുഡ്സ് എന്നിവയുള്‍പ്പെടെ 12 ഓളം ഓഹരികള്‍ ഈ ആഴ്ചയില്‍ 20-25% റിട്ടേണ്‍ നല്‍കി.

മിഡ് ക്യാപ് വിഭാഗത്തില്‍ പോളിക്യാബ് ഇന്ത്യ, എംഫാസിസ്, യൂണിയന്‍ ബാങ്ക് എന്നീ മൂനന് ഓഹരികള്‍ മാത്രമാണ് ഡബിള്‍ ഡിജിറ്റ് റിട്ടേണ്‍ നല്‍കിയത്. പോളിക്യാബ് 18.3 ശതമാനവും, യൂണിയന്‍ ബാങ്ക് 11 ശതമാനവും, എംഫാസിസ് 12 ശതമാനവും റിട്ടേണ്‍ നല്‍കി.

സെന്‍സെക്‌സില്‍ ബാങ്കിംഗ് ഓഹരികളായ കൊട്ടക്കും എസ്ബിഐയും നേട്ടമുണ്ടാക്കി. ഇവര്‍ക്കു തൊട്ടുപിന്നിലായി എല്‍ആന്‍ഡ്ടി, എന്‍ടിപിസിയും നേട്ടമുണ്ടാക്കിയവരുടെ പട്ടികയിലിടം നേടി.

ആഴ്ചയുടെ ആദ്യ കുറച്ചു ദിവസങ്ങളില്‍ വിപണി റെക്കോര്‍ഡ് കുറിച്ച് മുന്നേറിയെങ്കിലും ഇന്‍ഫോസിസിന്റെ നിരാശപ്പെടുത്തിയ പാദഫലം പുറത്തുവന്നതോടെ വിപണിയുടെ മുന്നേറ്റം നിലച്ചു. ഇന്ത്യന്‍ ഐടി മേഖലയില്‍ ആശങ്ക സമ്മാനിക്കാനും ഈ പാദം ഫലം കാരണമായി തീര്‍ന്നു.

Tags:    

Similar News