കോഫോർജ് ഓഹരിയുടമകൾക്ക് മൂന്നാം തവണയും ലാഭവിഹിതം
- അറ്റാദായം 238 കോടി രൂപയിലെത്തി
- പ്രവർത്തനങ്ങളിൽ നിന്നുള ആദായം 2 ശതമാനം ഉയർന്നു
- റെക്കോഡ് തീയതിയായി ഫെബ്രുവരി 5 നിശ്ചയിച്ചു
നടപ്പ് വർഷത്തെ മൂന്നാം പാദഫലം പുറത്ത വിട്ട് ഐടി കമ്പനിയായ കോഫോർജ്. കമ്പനിയുടെ ഡിസംബർ പാദത്തിലെ അറ്റാദായം 31 ശതമാനം ഉയർന്ന് 238 കോടി രൂപയിലെത്തി. സെപ്റ്റംബർ പാദത്തിൽ ഇത് 181 കോടി രൂപയായിരുന്നു. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിലെ അറ്റാദായമായ 228.20 കോടി രൂപയിൽ നിന്നും 4.2 ശതമാനം വർധനയുണ്ടായതായി കമ്പനി അറിയിച്ചു..
പത്തുരൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 19 രൂപയുടെ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാമത്തെ ഇടക്കാല ലാഭവിഹിത്തിനുള്ള റെക്കോഡ് തീയതിയായി ബോർഡ് ഫെബ്രുവരി 5 നിശ്ചയിച്ചു.
രണ്ടാം പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള ആദായമായ 2,276.2 കോടി രൂപയിൽ നിന്ന് മൂന്നാം പദത്തിൽ 2 ശതമാനം ഉയർന്ന് 2,323.3 കോടി രൂപയിലെത്തി. മുൻ വർഷത്തെ ഇതേ പാദത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2,055.8 കോടി രൂപയായിരുന്നു.
2023 ഡിസംബറിൽ അവസാനിച്ച ഒമ്പത് മാസ കാലയളവിൽ, കോഫോർജിന്റെ അറ്റാദായം മുൻവർഷത്തെ കാലയളവിലെ 579 കോടിയിൽ നിന്ന് 584.3 കോടി രൂപയായി വർധിച്ചു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2022 ഡിസംബറിലെ 5,844.6 കോടി രൂപയിൽ നിന്ന് 16 ശതമാനം ഉയർന്ന് 6,820.5 കോടി രൂപയിലുമെത്തി.
2023 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഒരു ഓഹരിയുടെ ലാഭമായ (ഇപിഎസ്) 29.59 രൂപയിൽ നിന്നും മൂന്നാം പാദത്തിൽ 38.63 രൂപയായി ഉയർന്നു.
നിലവിൽ കോഫോർജ് ഓഹരികൾ എൻഎസ്ഇ യിൽ 1.22 ശതമാനം താഴ്ന്ന് 6206.85 റോപ്പയിൽ വ്യാപാരം തുടരുന്നു.