പലിശ വരുമാനം കുതിച്ചു, ബിഒബി അറ്റാദായത്തിൽ വർധന 75 ശതമാനം

Update: 2023-02-03 11:52 GMT


ഡെൽഹി: ബാങ്ക് ഓഫ് ബറോഡയുടെ ഡിസംബർ പാദത്തിലെ സ്റ്റാൻഡ് എലോൺ അറ്റാദായം 75 ശതമാനം വർധിച്ച് 3,853 കോടി രൂപയായി. മുൻവർഷം ഇതേ പാദത്തിൽ 2,197 കോടി രൂപയുടെ അറ്റാദായമായിരുന്നു ബാങ്ക് റിപ്പോർട്ട് ചെയ്തിരുന്നത്.

മൊത്ത വരുമാനം മുൻവർഷത്തെ ഇതേ പാദത്തിൽ ഉണ്ടായിരുന്ന 20,482 കോടി രൂപയിൽ നിന്ന് 27,092 കോടി രൂപയായി. പലിശ വരുമാനം 17963 കോടി രൂപയിൽ നിന്ന് 23,540 കോടി രൂപയായി ഉയർന്നു. ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി മുൻ വർഷത്തിലെ മൂന്നാം പാദത്തിലുണ്ടായിരുന്ന 7.25 ശതമാനത്തിൽ നിന്ന് 4.53 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി 2.25 ശതമാനത്തിൽ നിന്ന് 0.99 ശതമാനമായി. 


കിട്ടാക്കടം പോലുള്ള അടിയന്തരാവസ്ഥക്കായി നീക്കി വച്ച തുക 2,404 കോടി രൂപയായി കുറഞ്ഞു. മുൻവർഷം ഡിസംബർ പാദത്തിൽ 2,507 കോടി രൂപയായിരുന്നു. 


Tags:    

Similar News