ഇടക്കാല ലാഭവിഹിതം 12.70 രൂപ പ്രഖ്യാപിച്ച് ഏഞ്ചല്‍ വൺ
- മൂന്നാം പാദ ലാഭത്തില്‍ 14 ശതമാനം വര്‍ദ്ധന
- തുടര്‍ച്ചയായ അടിസ്ഥാനത്തില്‍, കമ്പനിയുടെ ലാഭം 14.5 ശതമാനം ഇടിഞ്ഞു.
- ഈ പാദത്തില്‍, 2.5 ദശലക്ഷം പുതിയ ഉപഭോക്താക്കള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു.
ന്യൂഡല്‍ഹി: ബ്രോക്കറേജ് സ്ഥാപനമായ ഏഞ്ചല്‍ വണ്ണിന്റെ ഡിസംബര്‍ പാദത്തിലെ അറ്റാദായം 14 ശതമാനം വളര്‍ച്ചയോടെ 260.3 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 228 കോടി രൂപ ആയിരുന്നുവെന്ന് ഏഞ്ചല്‍ വണ്‍ ഒരു റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
എന്നാല്‍, തുടര്‍ച്ചയായ അടിസ്ഥാനത്തില്‍, കമ്പനിയുടെ ലാഭം 14.5 ശതമാനം ഇടിഞ്ഞു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2023 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഒരു വര്‍ഷം മുമ്പ് 748.6 കോടി രൂപയില്‍ നിന്ന് 41.5 ശതമാനം ഉയര്‍ന്ന് 1,059 കോടി രൂപയായി.
ഈ പാദത്തില്‍, ഏഞ്ചല്‍ വണ്‍ അതിന്റെ എക്കാലത്തെയും ഉയര്‍ന്ന ഉപഭോക്തൃ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. 2.5 ദശലക്ഷം പുതിയ ഉപഭോക്താക്കള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇതോടെ മൊത്തം ഇടപാടുകാരുടെ എണ്ണം 19.5 ദശലക്ഷമായി.
കൂടാതെ, കമ്പനിയുടെ ബോര്‍ഡ് ഒരു ഓഹരിക്ക് 12.70 രൂപ ഇടക്കാല ലാഭവിഹിതം ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കമ്പനിയുടെ ഡിജിറ്റല്‍ ആസ്തികള്‍ തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നു. ഓണ്‍ബോര്‍ഡിംഗ് അനുഭവം സുഗമമാക്കുന്നതിന് പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും പുതിയതും പരിചയസമ്പന്നരുമായ ഉപഭോക്താക്കള്‍ക്കായി ചില സവിശേഷതകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തതായി എയ്ഞ്ചല്‍ വണ്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ദിനേശ് തക്കര്‍ പറഞ്ഞു.
ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരികള്‍ ഇന്ന് 11.20-നു 1.20 ശതമാനം ഉയർന്ന് 3,368.45 രൂപയിൽ .വ്യാപാരം നടക്കുന്നു.