ഇന്‍ഡിഗോയുടെ അറ്റാദായത്തില്‍ 111ശതമാനം വര്‍ധന

  • കമ്പനിവരുമാനം 30 ശതമാനം ഉയര്‍ന്ന് 19,452.15 കോടിയായി
  • എയര്‍ലൈന്‍ ഈ പാദത്തില്‍ 62.1 ശതമാനം വിപണി വിഹിതം നേടി

Update: 2024-02-02 11:38 GMT

ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോയുടെ മാതൃ കമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് ഡിസംബര്‍ പാദത്തില്‍ അറ്റാദായത്തില്‍ 111 ശതമാനം വര്‍ധന രേഖപ്പെടുത്തി. അറ്റാദായം മുന്‍ വര്‍ഷം 1,422.6 കോടി രൂപയില്‍ നിന്ന് 2,998.12 കോടി രൂപയിലെത്തിയെന്ന് എയര്‍ കാരിയര്‍ എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. വരുമാനം 30 ശതമാനം ഉയര്‍ന്ന് 19,452.15 കോടി രൂപയായി.

ഇന്‍ഡിഗോയുടെ മൊത്തവരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 15,410.2 കോടി രൂപയില്‍ നിന്ന് 20,062.2 കോടി രൂപയായി ഉയര്‍ന്നു. 243.10 ലക്ഷം യാത്രക്കാരെ വഹിച്ച എയര്‍ലൈന്‍ ഈ പാദത്തില്‍ 62.1 ശതമാനം വിപണി വിഹിതം നേടി. കഴിഞ്ഞ വര്‍ഷം, ഇന്‍ഡിഗോ 199.70 ലക്ഷം യാത്രക്കാരെ കയറ്റി, 55.7 ശതമാനം വിപണി വിഹിതം നേടിയിരുന്നു.

2019-ലെ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള വര്‍ഷത്തില്‍, ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍, ഇന്‍ഡിഗോയില്‍ യാത്ര ചെയ്തത് 181.82 ലക്ഷം യാത്രക്കാരായിരുന്നു.

Tags:    

Similar News