മെയ് മാസത്തില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 20.55% ഉയര്‍ന്നു
ഡെല്‍ഹി: മെയ് മാസത്തില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 20.55 ശതമാനം ഉയര്‍ന്ന് 38.94 ബില്യണ്‍ ഡോളറായി. അതേസമയം വ്യാപാരക്കമ്മി 24.29 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2022 മെയ് മാസത്തെ ഇറക്കുമതി 62.83 ശതമാനം വര്‍ധിച്ച് 63.22 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വ്യാപാരക്കമ്മി 6.53 ബില്യണ്‍ ഡോളറായിരുന്നു. 2022-23 ഏപ്രില്‍-മെയ് മാസങ്ങളിലെ മൊത്ത കയറ്റുമതി ഏകദേശം 25 ശതമാനം ഉയര്‍ന്ന് 78.72 ബില്യണ്‍ ഡോളറായി. 2022-23 ഏപ്രില്‍-മെയ് മാസങ്ങളിലെ ഇറക്കുമതി 45.42 ശതമാനം വര്‍ധിച്ച് […]
ഡെല്‍ഹി: മെയ് മാസത്തില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 20.55 ശതമാനം ഉയര്‍ന്ന് 38.94 ബില്യണ്‍ ഡോളറായി. അതേസമയം വ്യാപാരക്കമ്മി 24.29 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2022 മെയ് മാസത്തെ ഇറക്കുമതി 62.83 ശതമാനം വര്‍ധിച്ച് 63.22 ബില്യണ്‍ ഡോളറിലെത്തി.
കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വ്യാപാരക്കമ്മി 6.53 ബില്യണ്‍ ഡോളറായിരുന്നു. 2022-23 ഏപ്രില്‍-മെയ് മാസങ്ങളിലെ മൊത്ത കയറ്റുമതി ഏകദേശം 25 ശതമാനം ഉയര്‍ന്ന് 78.72 ബില്യണ്‍ ഡോളറായി.
2022-23 ഏപ്രില്‍-മെയ് മാസങ്ങളിലെ ഇറക്കുമതി 45.42 ശതമാനം വര്‍ധിച്ച് 123.41 ബില്യണ്‍ ഡോളറായി. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിലെ വ്യാപാര കമ്മി മുന്‍ വര്‍ഷം ഇതേ കാലയളവിലെ 21.82 ബില്യണ്‍ ഡോളറില്‍ നിന്ന് 44.69 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.