വ്യാപാര കരാറുകള്‍ അതിവേഗം നടപ്പിലാക്കുമെന്ന് വാണിജ്യ സഹമന്ത്രി
ഡെല്‍ഹി: ബ്രിട്ടണ്‍ പോലുള്ള ചില വികസിത രാജ്യങ്ങളുമായും യൂറോപ്യന്‍ യൂണിയനുമായും നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര കരാറുകള്‍ക്കായുള്ള ചര്‍ച്ചകള്‍ ഇന്ത്യ അതിവേഗം പിന്തുടരുകയാണെന്ന് വാണിജ്യ, വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേല്‍. ഈ വര്‍ഷാവസാനത്തോടെ ഈ കരാറുകളില്‍ ചിലതിന് അന്തിമ രൂപം നല്‍കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് അവര്‍ അറിയിച്ചു. ഓസ്ട്രേലിയയുമായുള്ള വ്യാപാര ഉടമ്പടി 'വളരെ വേഗം' പ്രവര്‍ത്തനക്ഷമമാകുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. യുഎഇയുമായി ഇന്ത്യ ഇതിനകം ഒരു വ്യാപാര കരാര്‍ നടപ്പാക്കിയിട്ടുണ്ട്. കയറ്റുമതിക്കാരുടെ സംഘടനയായ എഫ്‌ഐഇഒയുടെ ഇന്ത്യന്‍ ബിസിനസ് പോര്‍ട്ടല്‍ […]
ഡെല്‍ഹി: ബ്രിട്ടണ്‍ പോലുള്ള ചില വികസിത രാജ്യങ്ങളുമായും യൂറോപ്യന്‍ യൂണിയനുമായും നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര കരാറുകള്‍ക്കായുള്ള ചര്‍ച്ചകള്‍ ഇന്ത്യ അതിവേഗം പിന്തുടരുകയാണെന്ന് വാണിജ്യ, വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേല്‍.
ഈ വര്‍ഷാവസാനത്തോടെ ഈ കരാറുകളില്‍ ചിലതിന് അന്തിമ രൂപം നല്‍കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് അവര്‍ അറിയിച്ചു. ഓസ്ട്രേലിയയുമായുള്ള വ്യാപാര ഉടമ്പടി 'വളരെ വേഗം' പ്രവര്‍ത്തനക്ഷമമാകുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
യുഎഇയുമായി ഇന്ത്യ ഇതിനകം ഒരു വ്യാപാര കരാര്‍ നടപ്പാക്കിയിട്ടുണ്ട്. കയറ്റുമതിക്കാരുടെ സംഘടനയായ എഫ്‌ഐഇഒയുടെ ഇന്ത്യന്‍ ബിസിനസ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കയറ്റുമതിക്കാരെ ഡിജിറ്റൈസ് ചെയ്യുക, എംഎസ്എംഇകളെ (സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) പിന്തുണയ്ക്കുക, ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ പോര്‍ട്ടല്‍ കൈകാര്യം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.