ഫെബ്രു. 1-7 കാലയളവില്‍ $8.67 ബില്യണ്‍ കയറ്റുമതി

ഡെൽഹി: പെട്രോളിയം, എഞ്ചിനീയറിംഗ്, രത്‌ന-ആഭരണ മേഖലകളിലെ ആരോഗ്യകരമായ വളര്‍ച്ച ഇന്ത്യയുടെ കയറ്റുമതി വര്‍ദ്ധിപ്പിച്ചു. ഫെബ്രുവരി 1 മുതല്‍ 7 വരെയുള്ള കാലയളവില്‍ മാത്രം കയറ്റുമതി 28.51% വര്‍ധിച്ച് $8.67 ബില്യണിലെത്തി. കണക്കുകള്‍ അനുസരിച്ച്, ഈ വര്‍ഷം കൈവരിച്ച പ്രതിവാര റേറ്റായ $7 ബില്യനെക്കാൾ 20% കൂടുതലാണ് ഫെബ്രുവരി 1-7 വാരത്തിലെ $8.67 ബില്യണ്‍ എന്ന കണക്ക്. ജനുവരിയില്‍ രാജ്യത്തിന്റെ കയറ്റുമതി 23.69 ശതമാനം ഉയര്‍ന്ന് $34.06 ബില്യണിലെത്തിയിരുന്നു. 2021-22 ഏപ്രില്‍-ജനുവരി കാലയളവില്‍ ഇന്ത്യയുടെ കയറ്റുമതി 46.53 ശതമാനം […]

Update: 2022-02-10 23:26 GMT

ഡെൽഹി: പെട്രോളിയം, എഞ്ചിനീയറിംഗ്, രത്‌ന-ആഭരണ മേഖലകളിലെ ആരോഗ്യകരമായ വളര്‍ച്ച ഇന്ത്യയുടെ കയറ്റുമതി വര്‍ദ്ധിപ്പിച്ചു. ഫെബ്രുവരി 1 മുതല്‍ 7 വരെയുള്ള കാലയളവില്‍ മാത്രം കയറ്റുമതി 28.51% വര്‍ധിച്ച് $8.67 ബില്യണിലെത്തി.

കണക്കുകള്‍ അനുസരിച്ച്, ഈ വര്‍ഷം കൈവരിച്ച പ്രതിവാര റേറ്റായ $7 ബില്യനെക്കാൾ 20% കൂടുതലാണ് ഫെബ്രുവരി 1-7 വാരത്തിലെ $8.67 ബില്യണ്‍ എന്ന കണക്ക്.

ജനുവരിയില്‍ രാജ്യത്തിന്റെ കയറ്റുമതി 23.69 ശതമാനം ഉയര്‍ന്ന് $34.06 ബില്യണിലെത്തിയിരുന്നു.

2021-22 ഏപ്രില്‍-ജനുവരി കാലയളവില്‍ ഇന്ത്യയുടെ കയറ്റുമതി 46.53 ശതമാനം ഉയര്‍ന്ന് 335.44 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 228.9 ബില്യണ്‍ ഡോളറായിരുന്നു കയറ്റുമതി വരുമാനം.

Tags:    

Similar News