സ്വതന്ത്ര വ്യാപാര കരാറുമായി ഇന്ത്യയും ബ്രിട്ടനും

2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കി 100 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്തുന്നതിനുള്ള സ്വതന്ത്ര വ്യാപാര കരാറിന് തുടക്കം കുറിച്ച്  ഇന്ത്യയും, ബ്രിട്ടനും. പുതിയ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കരുത്തുറ്റതാകുമെന്നാണ് പ്രതീക്ഷ. വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും, ബ്രിട്ട​ന്റെ അന്താരാഷ്ട്ര വ്യാപാര സ്റ്റേറ്റ് സെക്രട്ടറി ആന്‍ മേരിയും ചേര്‍ന്നാണ് കരാറില്‍ ഒപ്പു വച്ചത്. ഈ വര്‍ഷം അവസാനത്തോടെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമെന്നാണ് ഇരുപക്ഷവും കരുതുന്നത്. ഒരു ഇടക്കാല കരാറിനായി ഇരു രാജ്യങ്ങളും […]

Update: 2022-01-20 09:07 GMT

2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കി 100 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്തുന്നതിനുള്ള സ്വതന്ത്ര വ്യാപാര കരാറിന് തുടക്കം കുറിച്ച് ഇന്ത്യയും, ബ്രിട്ടനും. പുതിയ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കരുത്തുറ്റതാകുമെന്നാണ് പ്രതീക്ഷ.

വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും, ബ്രിട്ട​ന്റെ അന്താരാഷ്ട്ര വ്യാപാര സ്റ്റേറ്റ് സെക്രട്ടറി ആന്‍ മേരിയും ചേര്‍ന്നാണ് കരാറില്‍ ഒപ്പു വച്ചത്. ഈ വര്‍ഷം അവസാനത്തോടെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമെന്നാണ് ഇരുപക്ഷവും കരുതുന്നത്. ഒരു ഇടക്കാല കരാറിനായി ഇരു രാജ്യങ്ങളും തയ്യാറെടുക്കുകയാണ്.

സ്വതന്ത്ര-വ്യാപാര കരാറിന്റെ നിബന്ധനകള്‍ അന്തിമമാക്കുകയും ഇരു രാജ്യങ്ങളും ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തതായി ഗോയല്‍ പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട ആദ്യ റൗണ്ട് ചര്‍ച്ചകള്‍ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. ഈ വര്‍ഷാവസാനത്തോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് ഇരു പക്ഷവും ശ്രമിക്കുന്നത്.

ഐ ടി/ഐ ടി ഇ എസ്, നഴ്സിംഗ്, വിദ്യാഭ്യാസം, ആയുഷ് ഉള്‍പ്പെടെയുള്ള ആരോഗ്യ സംരക്ഷണം, ദൃശ്യ-ശ്രാവ്യ സേവനങ്ങള്‍ തുടങ്ങിയ സേവന മേഖലകളില്‍ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള വലിയ സാധ്യതകളുണ്ട്. കൂടാതെ, ഫാര്‍മയിലെ മ്യൂച്വല്‍ റെക്കഗ്‌നിഷന്‍ എഗ്രിമെന്റുകള്‍ (എം ആര്‍ എ) അധിക വിപണി പ്രവേശനം നല്‍കും.

ബ്രിട്ടനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2020-21-ല്‍ 8.15 ബില്യണ്‍ ഡോളറായിരുന്നു, എന്നാല്‍ ഇറക്കുമതി മൊത്തം 4.95 ബില്യണ്‍ ഡോളറാണ്. റെഡിമെയ്ഡ് വസ്ത്രങ്ങളും, തുണിത്തരങ്ങളും, രത്‌നങ്ങളും, ആഭരണങ്ങളും, എഞ്ചിനീയറിംഗ് ഉത്പന്നങ്ങള്‍, പെട്രോളിയം ഉത്പന്നങ്ങള്‍, ഗതാഗത ഉപകരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സമുദ്രോത്പന്നങ്ങള്‍ എന്നിവയാണ് യു കെയിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതിയില്‍ ഉള്‍പ്പെടുന്നത്.

അതേസമയം വിലയേറിയതും അമൂല്യവുമായ കല്ലുകള്‍, അയിരുകള്‍, ലോഹ അവശിഷ്ടങ്ങള്‍, എഞ്ചിനീയറിംഗ് സാധനങ്ങള്‍, രാസവസ്തുക്കള്‍, യന്ത്രങ്ങള്‍ എന്നിവയാണ് ബ്രിട്ടനില്‍ നിന്നുള്ള ഇറക്കുമതി. ബ്രിട്ടണിലെ സേവന മേഖലയില്‍ ഇന്ത്യന്‍ ഐടി സേവനങ്ങളാണ് മുന്‍ നിരയിലുള്ളത്.

ഇന്ത്യയും, ബ്രിട്ടനും തമ്മിലുള്ള മൊത്തം ചരക്കുകളുടെയും, സേവനങ്ങളുടെയും വ്യാപാരം ഏകദേശം 50 ബില്യണ്‍ യുഎസ് ഡോളറാണെന്ന് (35 ബില്യണ്‍ ഡോളര്‍ സേവനങ്ങളും, 15 ബില്യണ്‍ ഡോളര്‍ സാധനങ്ങളും) വാണിജ്യ സെക്രട്ടറി ബി വി ആര്‍ സുബ്രഹ്‌മണ്യം മാധ്യമങ്ങളോട് വ്യക്തമാക്കി.

സി ഐ ഐ ഗ്രാന്റ് തോണ്‍ടണ്‍ന്റെ 'ബ്രിട്ടൻ മീറ്റ്‌സ് ഇന്ത്യ' റിപ്പോര്‍ട്ട് പ്രകാരം 572 ബ്രിട്ടീഷ് കമ്പനികള്‍ 19-20-ല്‍ 4.16 ലക്ഷം ജീവനക്കാരെ നിയമിച്ചിരുന്നു. പുതിയ സ്വതന്ത്ര വ്യാപാര കരാറിന്റെ വരവോടെ, ബ്രിട്ടീഷ് കമ്പനികളിലെ തൊഴിലവസരങ്ങള്‍ വര്‍ധിച്ചേക്കാം. 2035-36 ആകുമ്പോഴേക്കും ഇത് ഏതാണ്ട് ഒരു ദശലക്ഷമാകും.

 

Tags:    

Similar News