ഓസ്‌ട്രേലിയയും ബ്രിട്ടണും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചു

കയറ്റുമതി നികുതികള്‍ ഒഴിവാക്കിക്കൊണ്ടുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ ഓസ്‌ട്രേലിയയും ബ്രിട്ടണും ഒപ്പുവച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓൺലൈൻ ആയാണ് ചടങ്ങ് നടന്നത്. ഓസ്‌ട്രേലിയന്‍ വ്യാപാര മന്ത്രി ഡാന്‍ ടെഹാന്‍ അഡലെയ്ഡില്‍ നിന്നും, ബ്രിട്ടണ്‍ന്റെ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ആന്‍ മേരി ട്രെവ്‌ലിയാന്‍ ലണ്ടനില്‍ നിന്നുമാണ് ചടങ്ങില്‍ സംബന്ധിച്ചത്. കയറ്റുമതിയുടെ 99 ശതമാനം നികുതിയും ഈ കരാറോടെ നിര്‍ത്തലാക്കി. ആട് , ബീഫ്, പഞ്ചസാര, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കയറ്റുമതിയില്‍ 10 ബില്യണ്‍ ഡോളറോളം ഓസ്‌ട്രേലിയയ്ക്ക് ലാഭിക്കാനാകും. കാറുകള്‍, വിസ്‌കി, സൗന്ദര്യ […]

Update: 2022-01-15 06:59 GMT

കയറ്റുമതി നികുതികള്‍ ഒഴിവാക്കിക്കൊണ്ടുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ ഓസ്‌ട്രേലിയയും ബ്രിട്ടണും ഒപ്പുവച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓൺലൈൻ ആയാണ് ചടങ്ങ് നടന്നത്. ഓസ്‌ട്രേലിയന്‍ വ്യാപാര മന്ത്രി ഡാന്‍ ടെഹാന്‍ അഡലെയ്ഡില്‍ നിന്നും, ബ്രിട്ടണ്‍ന്റെ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ആന്‍ മേരി ട്രെവ്‌ലിയാന്‍ ലണ്ടനില്‍ നിന്നുമാണ് ചടങ്ങില്‍ സംബന്ധിച്ചത്. കയറ്റുമതിയുടെ 99 ശതമാനം നികുതിയും ഈ കരാറോടെ നിര്‍ത്തലാക്കി.

ആട് , ബീഫ്, പഞ്ചസാര, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കയറ്റുമതിയില്‍ 10 ബില്യണ്‍ ഡോളറോളം ഓസ്‌ട്രേലിയയ്ക്ക് ലാഭിക്കാനാകും. കാറുകള്‍, വിസ്‌കി, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങിയ ഇനങ്ങളില്‍ ബ്രിട്ടണ് പ്രതിവര്‍ഷം 144 മില്യണ്‍ ഡോളറോളം ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്‌ട്രേലിയന്‍ കാര്‍ഷിക കയറ്റുമതിക്കാര്‍ക്ക് ഇതോടെ ബ്രിട്ടണ്‍ന്റെ വിപണിയിലേക്ക് മികച്ച പ്രവേശനം ലഭിക്കും. കൂടാതെ ഈ വിപണിയിലേക്കുള്ള ഓസ്‌ട്രേലിയന്‍ വൈനുകളില്‍ നിന്ന് പ്രതിവര്‍ഷം 29 ദശലക്ഷം ഡോളര്‍ തീരുവയും നീക്കം ചെയ്യും. യൂറോപ്യന്‍ യൂണിയന്‍ വിട്ടതിന് ശേഷം വ്യാപാര കരാറുകളില്‍ ബ്രിട്ടണ്‍ ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

ഓസ്ട്രേലിയക്കാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും മറ്റ് രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും എളുപ്പമാകും. 2022 ല്‍ നിയമം നിലവില്‍ വരുന്നതോടെ നിക്ഷേപം വര്‍ധിക്കുമെന്നും, കൊവിഡില്‍ നിന്ന് കരകയറാന്‍ സഹായിക്കുമെന്നും ടെഹാന്‍ വ്യക്തമാക്കി. ഇരു സമ്പദ് വ്യവസ്ഥകള്‍ക്ക് തടസങ്ങളില്ലാതെ വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കരാറിലൂടെ ഇരു രാജ്യങ്ങളിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തുന്നത്.

ഓസ്‌ട്രേലിയയുടെ കയറ്റുമതി ഇറക്കുമതി പങ്കാളിത്ത രാഷ്ട്രങ്ങളില്‍ എട്ടാം സ്ഥാനത്താണ് ബ്രിട്ടണ്‍. 2018 ല്‍ എകദേശം 27 ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ മൂല്യമാണ് ബ്രിട്ടണ് നേടാനായത്. ഓസ്‌ട്രേലിയയുടെ മൂന്നാമത്തെ വലിയ സേവന വ്യാപാര പങ്കാളി കൂടിയാണ് ബ്രിട്ടണ്‍. ഇത് ഏതാണ്ട് 5.5 ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ മൂല്യം വരും. സേവനമേഖലയില്‍ സമാന വര്‍ഷം 9.2 ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ ഇറക്കുമതിയും രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News