യുകെയിലെ ഫീനിക്സ് ഗ്രൂപ്പുമായി 5986 കോടി രൂപയുടെ കരാറിലേർപ്പെട്ട് ടിസിഎസ്

  • ടിസിഎസ് അവരുടെ ബാങ്കിങ് സോഫ്റ്റ് വെയറായ 'ബാങ്ക്സ് ' പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഫീനിക്‌സിന്റെ 'റീഅഷ്വർ ബിസിനസ്' ഡിജിറ്റലായി പരിവർത്തനം ചെയ്യും
  • യുകെയിലെ സാമ്പത്തിക സേവന കമ്പനിയാണ് ഫീനിക്‌സ്
;

Update: 2023-02-09 08:02 GMT
tcs ties up with phoenix group of uk
  • whatsapp icon

ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ ഐ ടി കമ്പനിയായ ടിസിഎസ് യുകെയിലെ സാമ്പത്തിക സേവന കമ്പനിയായ ഫീനിക്‌സ് ഗ്രൂപ്പുമായി 5986 കോടി രൂപയുടെ (600 മില്യൺ ജിബിപി ) കരാറിലേർപ്പെടുന്നതായി പ്രഖ്യാപിച്ചു.

ടിസിഎസ് അവരുടെ ബാങ്കിങ് സോഫ്റ്റ് വെയറായ 'ബാങ്ക്സ് ' (BaNCS ) പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഫീനിക്‌സിന്റെ 'റീഅഷ്വർ ബിസിനസ്' ഡിജിറ്റലായി പരിവർത്തനം ചെയ്യും. അഡ്മിനിസ്ട്രേഷൻ സേവനങ്ങൾ ഉൾപ്പെടെ എൻഡ്-ടു-എൻഡ് ബിസിനസ് പരിവർത്തനത്തിനുള്ള കരാറാണിതെന്നും കമ്പനി പ്രസ്താവിച്ചു.

ആഗോള പ്രതിസന്ധികൾ ഐടി കമ്പനികളുടെ ഭാവിയെ ആശങ്കയിലാഴ്ത്തിയ സമയത്താണ് ഇത്തരത്തിൽ ഒരു കരാർ ലഭിക്കുന്നതെന്ന് കമ്പനി പറഞ്ഞു. ഫീനിക്സ് ഗ്രൂപ്പിന്റെ റീ അഷൂർ ബിസ്സിനസ്സ് പ്രവർത്തനങ്ങളുടെ പരിവർത്തനം, ഫീനിക്സ് ഗ്രൂപ്പിന്റെ മറ്റ് ബിസിനസ്സ് കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന 'ബാങ്ക്സ് (BaNCS)അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പൈതൃക ബിസിനസിന്റെ ഏകീകരണം എന്നിവയാണ് കരാറിൽ ഉൾപ്പെടുന്നത്.

റീഅഷൂറിന്റെ 3 മില്യണിലധികം വരുന്ന പോളിസികളുടെ ഭരണ നിർവഹണവും, സേവനങ്ങളും യുകെയിലുള്ള ടിസിഎസ്സിന്റെ ഉപ സ്ഥാപനമായ ദിലിജന്റ നിയന്ത്രിക്കും. ഇതിലൂടെ എൻഡ്-ടു-എൻഡ് ഉപഭോക്തൃ സേവനത്തെ പരിവർത്തനം ചെയ്യാൻ ഫീനിക്‌സിനെ സഹായിക്കുമെന്ന് ടിസിഎസ് അധികൃതർ വ്യക്തമാക്കി.

പോളിസി ഉടമകൾ, ഉപദേശകർ, തൊഴിൽദാതാക്കൾ, ഓപ്പറേഷൻ സ്റ്റാഫ് എന്നിവർക്ക് മികച്ച അനുഭവം നൽകുന്നതിനും ഫീനിക്സ് ഗ്രൂപ്പിന്റെ ഉപഭോക്താക്കൾക്കുള്ള സേവന നിലവാരം തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനുമായി യുകെയിലെ ഇന്നൊവേഷൻ ലാബിനെ ടിസിഎസ് പ്രയോജനപ്പെടുത്തുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Similar News