രുചിയേറുന്ന കോഫി; സ്റ്റാര്‍ബക്ക്സ് വില്‍പ്പനയില്‍ 71% ഉയര്‍ച്ച

  • ഒരു വര്‍ഷത്തിനിടെ 71 പുതിയ ഔട്ട്‌ലെറ്റുകള്‍
  • നടന്നത് ഏറ്റവും ഉയര്‍ന്ന സ്റ്റോര്‍ കൂട്ടിച്ചേര്‍ക്കല്‍
;

Update: 2023-04-26 10:15 GMT
starbucks sales growth
  • whatsapp icon

ടാറ്റ സ്റ്റാർബക്‌സിന്റെ വരുമാനം മുൻ സാമ്പത്തിക വർഷത്തെ 635.7 കോടിയിൽ നിന്ന് 71% വർധിച്ച് 2022 -23ല്‍ 1087 കോടി രൂപയിലെത്തി. റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെ എണ്ണം വർധിപ്പിച്ചതാണ് വില്‍പ്പനയിലെ കുതിച്ചുചാട്ടത്തിലേക്ക് നയിച്ചത്. നാലാം പാദത്തിലെ വരുമാനം മുന്‍ വര്‍ഷം സമാനപാദത്തെ അപേക്ഷിച്ച് 48% വളർന്നു.

സ്റ്റാർബക്സ് കോഫി കമ്പനിയും ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് ലിമിറ്റഡും തമ്മിലുള്ള സംയുക്ത സംരംഭത്തിന് നിലവിൽ 333 സ്റ്റോറുകളാണുള്ളത്. അതില്‍ 71 പുതിയ ഔട്ട്‌ലെറ്റുകൾ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കൂട്ടിച്ചേർത്തു, നാലാം പാദത്തിൽ 22 പുതിയ ഔട്ട്‌ലെറ്റുകൾക്ക് തുടക്കമിട്ടു. .

സ്റ്റാർബക്സ് കോഫി കമ്പനിയും ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് ലിമിറ്റഡും തമ്മിലുള്ള സംയുക്ത സംരംഭത്തിന് നിലവിൽ 333 സ്റ്റോറുകളുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 71 പുതിയ ഔട്ട്‌ലെറ്റുകളാണ് കൂട്ടിച്ചേര്‍ത്തത്, നാലാം പാദത്തിൽ മാത്രം 22 പുതിയ ഔട്ട്‌ലെറ്റുകൾക്ക് തുടക്കമിട്ടു. 15 പുതിയ നഗരങ്ങളിലേക്ക് 2022 -23ല്‍ ടാറ്റാ സ്റ്റാര്‍ബക്സ് എത്തി. ഒരു വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന സ്റ്റോര്‍ കൂട്ടിച്ചേര്‍ക്കലാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഉണ്ടായത്.

" ടാറ്റ സ്റ്റാർബക്സ് വരും വർഷങ്ങളിൽ സാന്നിധ്യം അതിവേഗം വിപുലീകരിക്കാൻ നോക്കുന്നു. ഇത് നേടുന്നതിന്, കൂടുതൽ ഉപഭോക്താക്കൾക്കിടയില്‍ പ്രസക്തി വർദ്ധിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു, ”ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുനിൽ ഡിസൂസ പറഞ്ഞു.

Tags:    

Similar News