കേരളത്തില്‍ നിന്നും വിയറ്റ്‌നാമിലേക്ക് നേരിട്ട് പറക്കാം; വിയറ്റ്‌നാം അംബാസിഡറിന്റെ ഉറപ്പ്

  • വിനോദ സഞ്ചാരം, സാമ്പത്തികം, വ്യാപാരമടക്കം വിവിധ മേഖലകള്‍ക്ക് ഈ ബന്ധം കരുത്ത് പകരും
;

Update: 2023-07-05 07:30 GMT
fly directly from kerala to vietnam
  • whatsapp icon

കേരളത്തില്‍ നിന്ന് നേരിട്ട് വിയറ്റ്നാമിലേക്ക് വിമാന സര്‍വീസ് തുടങ്ങും. ഇത് ഇന്ത്യയിലെ വിയറ്റ്നാം അംബാസഡര്‍ ന്യൂയെന്‍ തന്‍ ഹായുടെ വാക്ക്. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അതന് ഹായ് ഇക്കാര്യം വ്യക്തമാക്കയ്ത്. കേരളത്തില്‍ നിന്ന് നേരിട്ട് വിയറ്റ്നാമിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നത് വിവിധ മേഖലകളില്‍ സ്ഥിതി ചെയ്യുന്ന രണ്ട് പ്രദേശങ്ങള്‍ക്കും ഗുണകരമാകുമെന്ന് അംബാസഡര്‍ അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ നിന്നും വിയറ്റ്നാം സിറ്റിയായ ഹോ ചിമിനിലേക്ക് ഡയറക്ട് ഫ്‌ലൈറ്റ് ആരംഭിക്കുന്നത് വിയറ്റ്നാമുമായുള്ള ബന്ധം ശക്തമാക്കാന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

തെക്കന്‍ വിയറ്റ്നാമിലെ ചില പ്രവിശ്യകളുമായി കേരളം ഇതിനോടകം തന്നെ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ബെന്‍ട്രെ പ്രവിശ്യാ നേതാക്കള്‍ കേരളം സന്ദര്‍ശിച്ചതില്‍ മുഖ്യമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. വിനോദ സഞ്ചാരം, സാമ്പത്തികം, വ്യാപാരം തുടങ്ങി വിവിധ മേഖലകള്‍ക്ക് ഇത് കരുത്ത് പകരും. വിവിധ മേഖലകളില്‍ വിയറ്റ്നാമുമായി അടുത്ത ബന്ധം വികസിപ്പിക്കുന്നതിന് കേരളത്തിന് താല്‍പര്യമുള്ളതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ബെന്‍ട്രെ പ്രവിശ്യാ ചെയര്‍മാന്‍ ട്രാന്‍ നഗോക് ടാമും സംഘവും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ കേരളത്തില്‍ നിന്നും വിയറ്റ്‌നാമിലേക്കുള്ള വിമാന സര്‍വീസ് ചര്‍ച്ചയില്‍ സ്ഥാനം പിടിച്ചിരുന്നു. വിയറ്റ് ജെറ്റ് എയര്‍ലൈന്‍സ് അധികൃതമായി ഈ വിഷയത്തില്‍ മുഖ്യമന്ത്രി അന്ന് ചര്‍ച്ച നടത്തിയിരുന്നു.

വിയറ്റ്‌നാമും കേരളവും ടൂറിസം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാനും പദ്ധതികളുണ്ടായിരുന്നു. കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണം, മത്സ്യബന്ധന മേഖലയിലെ ആധുനിക വല്‍ക്കരണം, ടൂറിസം എന്നിവയില്‍ കേരളത്തോട് സഹകരിക്കാന്‍ അവര്‍ താല്‍പ്പര്യപ്പെട്ടെന്നും ഐടി, ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളത്തിന്റെ സേവനം വിയറ്റ്നാമിന് ലഭ്യമാക്കുമെന്നും കഴിഞ്ഞ കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Tags:    

Similar News