ആഭരണങ്ങള്‍ക്കായി ഓണ്‍ലൈന്‍ സംരംഭം; മുന്‍ ബാങ്ക് ഉദ്യോഗസ്ഥയുടെ വരുമാനം 50 ലക്ഷം
മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശിനി ദിഷി സൊമാനിയെന്ന സംരംഭക ഈ മേഖലയില്‍ ഇന്ന് അറിയപ്പെടുന്ന വലിയൊരു സംരംഭകയാണ്. ദിഷിസ് ഡിസൈനര്‍ ജുവല്ലറിയെന്ന ഓണ്‍ലൈന്‍ ബ്രാന്റ് ഈ മേഖലയിലെ വലിയൊരു പ്ലെയറാണ്. ജുവല്ലറി ബിസിനസ് ഓണ്‍ലൈനിലേക്ക് ചുവടുമാറും മുമ്പെ ഇവര്‍ ആരംഭിച്ച കൊച്ചു സംരംഭം 50 ലക്ഷം രൂപയുടെ വാര്‍ഷിക വിറ്റുവരവാണ് ഒരു വര്‍ഷം കൊണ്ട് നേടുന്നത്.
വനിതകള്‍ തുടങ്ങുന്ന പല ഓണ്‍ലൈന്‍ സംരംങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. ഓണ്‍ലൈന്‍ ബൊട്ടിക്,ഓണ്‍ലൈന്‍ ഫാഷന്‍ സ്റ്റോര്‍ തുടങ്ങി നിരവധി മേഖലകളില്‍ മികച്ച സംരംഭങ്ങള്‍ വനിതകളുടെ നേതൃത്വത്തിലുണ്ട്. ഓണ്‍ലൈന്‍ ജ്വല്ലറി ബിസിനസില്‍ വന്‍കിട ബ്രാന്റുകളൊഴികെ മറ്റാരും ഇന്ത്യന്‍ വിപണിയില്‍ ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശിനി ദിഷി സൊമാനിയെന്ന സംരംഭക ഈ മേഖലയില്‍ ഇന്ന് അറിയപ്പെടുന്ന വലിയൊരു സംരംഭകയാണ്. ദിഷിസ് ഡിസൈനര്‍ ജുവല്ലറിയെന്ന ഓണ്‍ലൈന്‍ ബ്രാന്റ് ഈ മേഖലയിലെ വലിയൊരു പ്ലെയറാണ്. ജുവല്ലറി ബിസിനസ് ഓണ്‍ലൈനിലേക്ക് ചുവടുമാറും മുമ്പെ ഇവര്‍ ആരംഭിച്ച കൊച്ചു സംരംഭം 50 ലക്ഷം രൂപയുടെ വാര്‍ഷിക വിറ്റുവരവാണ് ഒരു വര്‍ഷം കൊണ്ട് നേടുന്നത്.
ബാങ്ക് ഉദ്യോഗസ്ഥ സംരംഭകയാകുന്നു
2015 വരെ ഐസിഐസിഐ ബാങ്കില്‍ ഉദ്യോഗസ്ഥയായിരുന്നു ദിഷിദിഷി സൊമാനി. ഭൂരിഭാഗം പ്രൊഫഷണലുകളെയും പോലെ മികച്ച ശമ്പളം. ഒരു പരിധി കഴിഞ്ഞപ്പോള്‍ സ്ഥിരം പാറ്റേണിലുള്ള ഈ ജീവിതത്തിന് പുറത്തേക്ക് കടക്കാന്‍ സ്വന്തം ബിസിനസ് എന്ന ആഗ്രഹം തീവ്രമായെന്ന് അവർ പറയുന്നു. ചെറുപ്പം മുതല്‍ക്കേ ആഭരണങ്ങളോടുള്ള ഭ്രമം കൂട്ടുണ്ടായിരുന്നു. മുത്തശ്ശിയ്ക്കും അമ്മയ്ക്കും വീട്ടിലെ മറ്റ് സ്ത്രീകള്‍ക്കുമൊക്കെ ആഭരണം പണിയാനായി തട്ടാന്‍ വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് ദിഷി പറയുന്നു.
അങ്ങിനെ പല പല ഡിസൈനുകള്‍ കുട്ടിക്കാലത്ത് തന്നെ പരിചയപ്പെടാൻ തുടങ്ങി. ബാങ്ക് ഉദ്യോഗസ്ഥയെന്ന കരിയറിനൊപ്പം തന്നെ സ്വന്തമായി ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്യാനുള്ള അഭിലാഷവും മനസില്‍ ഉണ്ടായിരുന്നു. അങ്ങിനെയാണ് സ്വന്തമായി ഒരു സംരംഭമെന്ന ആലോചന വന്നപ്പോള്‍ ജുവല്ലറി ഡിസൈനര്‍ ബിസിനസ് എന്ന ആശയത്തിലേക്ക് പോകുന്നത്. സ്വന്തം ജുവല്ലറി ബിസിനസ് ആരംഭിക്കാന്‍ വലിയ മുതല്‍മുടക്ക് വേണം. എന്നാല്‍ അത്രയും വലിയ തുക കണ്ടെത്താനുള്ള മാര്‍ഗം ഇല്ലായിരുന്നു. അങ്ങിനെയാണ് കൈയ്യിലുണ്ടായിരുന്ന 5000 രൂപ മുടക്കി സുഹൃത്തുക്കള്‍ ഒരു വെബ്‌സൈറ്റ് ഉണ്ടാക്കി നല്‍കി.
ഈ വെബ്‌സൈറ്റും സോഷ്യല്‍മീഡിയാ പേജുകളും സജീവമായി ഉപയോഗിക്കാനും നിലനിര്‍ത്താനും താന്‍ ശ്രദ്ധിച്ചുവെന്ന് അവർ പറയുന്നു. അങ്ങിനെ ഐസിഐസിഐയില്‍ നിന്ന് രാജിവെച്ച് മുഴുവന്‍ സമയ സംരംഭകയായി. സ്വന്തം ഡിസൈനുകളും വ്യത്യസ്തമായ ആഭരണങ്ങളുമൊക്കെ പേജുകളില്‍ പോസ്റ്റ് ചെയ്യും . ഇത് കണ്ട് ഇഷ്ടപ്പെട്ടവര്‍ ഓണ്‍ലൈന്‍ വഴി തന്നെ ഓര്‍ഡര്‍ നല്‍കുകയായിരുന്നു.തുടക്കത്തില്‍ ദല്‍ഹിയിലെ പിസി ജുവല്ലറിയും സ്‌നാപ്ഡീലുമായി സഹകരിച്ചായിരുന്നു ഓണ്‍ലൈന്‍ വില്‍പ്പന. ഇത് ആദ്യഘട്ടത്തില്‍ വില്‍പ്പന സജീവമാക്കാന്‍ സഹായിച്ചുവെന്ന് ദിഷി പറയുന്നു.നിലവില്‍സൈനര്‍ ജുവല്ലറി മാറി. ഇന്ത്യന്‍ പാരമ്പര്യം പേറുന്ന ഡിസൈനുകളും ന്യൂജെന്‍ ഡിസൈനുകളുമൊക്കെ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭിച്ചതോടെ സംരംഭം വിജയകരമായി. ഒരു വര്‍ഷം കൊണ്ട് 50 ലക്ഷം രൂപയുടെ വിറ്റുവരവാണ് കമ്പനി നേടിയത്. ഇപ്പോള്‍
ഏഴ് വര്‍ഷം കൊണ്ട് 5000 ഡിസൈനുകളിലുള്ള ആഭരണങ്ങളാണ് ദിഷിഷ് ഡിസൈനര്‍ വെബ്‌സൈറ്റ് വിറ്റഴിച്ചത്. വരും വര്‍ഷങ്ങളില്‍ ജപ്പാനില്‍ ഉള്‍പ്പെടെ സ്റ്റോറുകള്‍ തുറന്ന് ഇന്റര്‍നാഷനല്‍ ബ്രാന്റ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് താനെന്ന് ഈ സംരംഭക പറയുന്നു.