സമ്പത്തിക ഭദ്രതയില്ലാത്ത തീരദേശ വനിതകള്‍ക്കായ് ജോയിന്റ് ലയബിലിറ്റി പദ്ധതി

  • നിലവില്‍ 1750 മത്സ്യത്തൊഴിലാളി വനിതകളെ ഉള്‍ക്കൊള്ളിച്ച് 350 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളുണ്ട്‌

Update: 2023-02-18 10:15 GMT

അരിക്‌വല്‍ക്കരിക്കപ്പെടുന്നവന്റെ വ്യഥയും വേദനയും സാമാന്യ ജനവിഭാഗത്തിന് പൂര്‍ണ്ണമായി മനസ്സിലാകണമെന്നില്ല. പശി അടക്കാന്‍ മാത്രമായ് കടുത്ത മഴയിലും വേനലിലും കടലുമായ് മല്ലിടുന്ന തീരദേശ ജനതയ്ക്ക് ഇതിന് കൂലിയായ് ലഭിക്കുന്ന അവഗണനകളും ചില്ലറയല്ല. എന്നാല്‍ തീരദേശ ജനതയുടെ വികാസത്തിനും വളര്‍ച്ചയ്ക്കുമായി സര്‍ക്കാര്‍ നേതൃത്വത്തില്‍ നിരവധി പദ്ധതികളുടെ ആസൂത്രണം പൂര്‍ത്തിയായിട്ടുണ്ട് അതില്‍ പ്രധാനിയാണ് ജോയിന്റ് ലയബിലിറ്റി പദ്ധതി.

എന്താണ് ജോയിന്റ് ലയബിലിറ്റി പദ്ധതി?

തീരദേശ വനിതകള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ വിഭാവന ചെയ്ത പദ്ധതിയാണ് ജോയിന്റ് ലയബിലിറ്റി പദ്ധതി. ഇതിനായി ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 1750 മത്സ്യത്തൊഴിലാളി വനിതകളെ ഉള്‍ക്കൊള്ളിച്ച് 350 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലായി ആരംഭിച്ചിട്ടുണ്ട്. തലച്ചുമടായി മത്സ്യം വില്‍ക്കുന്ന സ്ത്രീകള്‍, പീലിംഗ്, മത്സ്യ അനുബന്ധമേഖലയില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ എന്നിവരെ ഉള്‍പ്പെടുത്തി അഞ്ച് പേരടങ്ങുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളാണ് ആരംഭിച്ചിട്ടുള്ളത്.

ഇതിനായി പ്രവര്‍ത്തന മൂലധനം ലഭിക്കുമോ?

ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനമായി ഒരംഗത്തിന് 10,000 രൂപ വീതം ഒരു ഗ്രൂപ്പിന് 50,000 രൂപ പലിശരഹിത റിവോള്‍വിംഗ് ഫണ്ടായി നല്‍കുന്നു. തിരിച്ചടവ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് തുക വീണ്ടും ലഭിക്കും എന്നതിനാല്‍ പ്രവര്‍ത്തന മൂലധനത്തിന്റെ ലഭ്യത നീണ്ടകാലത്തേക്ക് ഉറപ്പാക്കാന്‍ സാധിക്കും. 3135 മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് 313.50 ലക്ഷം രൂപ റിവോള്‍വിംഗ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. റിവോള്‍വിംഗ് ഫണ്ട് 100 ശതമാനം തിരിച്ചടവോടെ വിജയകരമായി നടപ്പാക്കി വരുന്നു. ഇനിയും ഇതില്‍ പങ്കാളികളാകാത്ത തീരദേശ വനിതകള്‍ക്ക് ഉടന്‍ തന്നെ ജോയിന്റ് ലയബിലിറ്റി പദ്ധതിയുടെ ഭാഗമാകാം.

Tags:    

Similar News