മാലിന്യമുക്ത വിദ്യാലയങ്ങള്‍: ഹരിത സമൃദ്ധം കാമ്പെയ്‌ന് തുടക്കം

  • മാലിന്യമുക്ത നവകേരളം കാമ്പെയ്‌നിന്റെ ഭാഗമായാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹരിത സമൃദ്ധം കാംമ്പെയ്‌നിന്‍ നടപ്പാക്കുന്നത്.
;

Update: 2023-05-30 08:00 GMT
garbage-free schools harita samradham campaign
  • whatsapp icon

പുതിയ അധ്യയന വര്‍ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഹരിത സമൃദ്ധം പദ്ധതിയുമായി ജനകീയ കാംമ്പെയ്‌ന്‍ നടത്താന്‍ ഒരുങ്ങി ജില്ലാ ഭരണകൂടം. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെയും ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷിന്റെയും നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

മാലിന്യമുക്ത നവകേരളം കാമ്പെയ്‌നിന്റെ ഭാഗമായാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹരിത സമൃദ്ധം കാംമ്പെയ്‌നിന്‍ നടപ്പാക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ കാമ്പെയ്‌ന് തുടക്കമാകും. കാമ്പെയ്‌നിന്റെ ഭാഗമായി സ്‌കൂള്‍ മുതല്‍ കോളേജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹരിത ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചുകൊണ്ടായിരിക്കും പ്രവേശനോത്സവം നടത്തുക.

പ്രവേശനോത്സവത്തിനോട് അനുബന്ധിച്ച് ജൂണ്‍ ഒന്നിന് വിദ്യാര്‍ത്ഥികള്‍ക്ക് മാലിന്യ സംസ്‌കരണം, ലഹരി വിമുക്തം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌ക്കരണം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. മാലിന്യ പരിപാലന ഉപാധികള്‍, ജൈവ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌ക്കരിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ എന്നിവ ഒരുക്കും. അജൈവ പാഴ് വസ്തുക്കള്‍ ശേഖരിച്ച് ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറും.

കൂടാതെ ജൂണ്‍ 5ന് പരിസ്ഥതി ദിനാചരണത്തിന്റെ ഭാഗമായി പാഴ് വസ്തുക്കള്‍ കൊണ്ടുള്ള പെന്‍സില്‍ ചെപ്പ് നിര്‍മ്മാണം, രചനാമത്സരങ്ങള്‍,തൈകളുടെ വിതരണം, പച്ചത്തുരുത്തുകളുടെ നിര്‍മ്മാണം എന്നിവ വിദ്യാലയങ്ങളില്‍ നടക്കും. ഹയര്‍ സെക്കന്‍ഡറി കോളേജ് തലങ്ങളിലും കൃത്യമായി മാലിന്യ സംസ്‌ക്കരണം ഉറപ്പാക്കും.

ഉറവിടത്തില്‍ തന്നെ മാലിന്യം വേര്‍തിരിക്കുകയും അതിന്റെ ശാസ്ത്രീയമായ രീതിയിലുള്ള സംസ്‌കരണ സംവിധാനമൊരുക്കും. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അനധ്യാപകരെയും പങ്കെടുപ്പിച്ച് ക്ലീന്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കും.

Tags:    

Similar News