ഐപിഒയ്‌ക്കൊരുങ്ങി ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ്

  • ഇതുമായി ബന്ധപ്പെട്ട് ബാങ്ക് സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചിട്ടുണ്ട്.
;

Update: 2023-05-03 09:45 GMT
fincare small finance bank ltd
  • whatsapp icon

കൊച്ചി: പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ്. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചിട്ടുണ്ട്.

രാജ്യത്ത് ബാങ്കിംഗ് സേവനങ്ങള്‍ കാര്യക്ഷമമല്ലാത്ത ഗ്രാമീണ, അര്‍ധനഗര മേഖലകളില്‍ സേവനം ലഭ്യമാക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ് ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ്.

10 രൂപ മുഖവിലയുള്ള 625 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 17,000,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍െപ്പടുത്തിയിരിക്കുന്നത്.

ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡ്, അംബിറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.

Tags:    

Similar News