5000 കോടി രൂപയുടെ സമാഹരണത്തിന് ബാങ്ക് ഓഫ് ബറോഡ ബോര്‍ഡിന്‍റെ അംഗീകാരം

  • നാലാം പാദത്തില്‍ 168 % അറ്റാദായ വളര്‍ച്ച
  • 2023 -24ല്‍ പ്രതീക്ഷിക്കുന്നത് 12-15 ശതമാനം വായ്പാ വളർച്ച
  • ഫണ്ടിംഗ് കാലപരിധി ആവശ്യമെങ്കില്‍ നീട്ടും
;

Update: 2023-06-02 10:51 GMT
bank of baroda board approves fund raising
  • whatsapp icon

2024 മാർച്ച് 31-നകം അഡീഷണല്‍ ടയർ-1 (എടി-1) അല്ലെങ്കിൽ ടയർ-2 ഡെറ്റ് ഇൻസ്ട്രുമെന്റ് വഴി 5,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതിക്ക് ബാങ്ക് ഓഫ് ബറോഡ ബോർഡ് അംഗീകാരം നൽകി. ഇന്ത്യയിലും വിദേശത്തും പരസ്പരം മാറ്റാവുന്ന ഓപ്ഷനിലുള്ള ഡെബ്റ്റ് മൂലധന ഇന്‍സ്ട്രുമെന്‍റുകളിലൂടെയുള്ള സമാഹരണത്തിന്‍റെ കാലപരിധി ആവശ്യമെങ്കില്‍ നീട്ടുമെന്നും കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി.

മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ, വായ്പകളിലെയും അറ്റ ​​പലിശ വരുമാനത്തിലെയും ആരോഗ്യകരമായ വളർച്ച കാരണം, ബാങ്കിന്റെ അറ്റാദായം 168 ശതമാനം വാർഷിക വളർച്ചയോടെ 4,775 കോടി രൂപയിലെത്തി. ബാങ്ക് റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന ത്രൈമാസ അറ്റാദായമാണിത്. സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി, അതിന്റെ അറ്റാദായം മുൻ വർഷത്തെ 7,272 കോടി രൂപയിൽ നിന്ന് 94 ശതമാനം വർധിച്ച് 14,110 കോടി രൂപയായി. ആവശ്യമായ അംഗീകാരങ്ങൾക്ക് വിധേയമായി, 2022 - 23 ന്, ഒരു ഓഹരിക്ക് 5.5 രൂപ നല്‍കുന്നതിനും ഡയറക്റ്റര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

മാർച്ച് അവസാനത്തില്‍മൂലധന പര്യാപ്തത അനുപാതം (സിഎആര്‍) 16.24 ശതമാനമായിരുന്നു, 12.24 ശതമാനമാണ് ഒരു പൊതു ഇക്വിറ്റി ടയർ-1. ഇക്വിറ്റി ഷെയറിലൂടെ മൂലധനം സമാഹരിക്കുന്നതിനുള്ള പദ്ധതികളൊന്നും ബാങ്ക് സൂചിപ്പിച്ചിട്ടില്ലെങ്കിലും, 2024 സാമ്പത്തിക വർഷത്തിൽ അധിക ടയർ-1 ബോണ്ടുകൾ, ടയർ-2 ബോണ്ടുകൾ തുടങ്ങിയ ഡെറ്റ് ക്യാപിറ്റൽ ഉപകരണങ്ങളിലൂടെ 2,000 കോടി രൂപ വരെ സമാഹരിക്കും.

നടപ്പ് സാമ്പത്തിക വർഷത്തിൽ 12-15 ശതമാനം വായ്പാ വളർച്ച പ്രതീക്ഷിക്കുന്നതായി ബാങ്ക് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. നിക്ഷേപങ്ങൾ 12-13 ശതമാനത്തിൽ വളരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ” “ബാങ്ക് ഓഫ് ബറോഡ രാഷ്ട്രഭാഷാ സമ്മാൻ” അവാർഡ് 2023ന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ലളിത് ത്യാഗി പറഞ്ഞു.

Tags:    

Similar News