ആസ്റ്റർ ഗ്രൂപ്പിന്റെ ബെഡുകളുടെ എണ്ണം 7776 ആകും
- ഇന്ത്യയിൽ 1,665 ബെഡ്ഡുകളുടെ വര്‍ധന.
- ജി സി സിയിൽ 3 ആശുപത്രികൾ കൂടി
കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളിൽ ഒന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഇന്ത്യയിലെയും, ജിസിസിയിലെയും ഹോസ്പിറ്റല്‍ ശൃംഖല വിപുലപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി 1,910 ബെഡുകള്‍ കൂടി അടുത്ത മൂന്ന്-നാല് വര്‍ഷത്തിനുള്ളില്‍ അധികമായി ഉള്‍പ്പെടുത്തും. ഇതോടെ ഗ്രൂപ്പിന്റെ ബെഡ്ഡുകളുടെ എണ്ണം 5,866 ല്‍ നിന്നും 7,776 ലേക്ക് എത്തുമെന്നും ആസ്റ്റര്‍ മാനേജ്‌മെന്റ് വ്യക്തമാക്കുന്നു.
ദോഹ, ദുബായ്, സൗദി എന്നിവിടങ്ങളില്‍ മൂന്ന് ആശുപത്രികള്‍ വരുന്നതോടെ ജിസിസിയില്‍, 245 കിടക്കകളുടെ വര്‍ധനയുണ്ടാകും. ഇന്ത്യയില്‍ കര്‍ണ്ണാടക, കേരളം എന്നിവിടങ്ങളില്‍ ഏഴ് ആശുപത്രികള്‍ വരുന്നതോടെ കിടക്കകളുടെ എണ്ണത്തില്‍ 1,665 എണ്ണത്തിന്റെ വര്‍ധനയും ഉണ്ടാകും. നിലവില്‍ ജിസിസിയില്‍ 1,443 കിടക്കകളുണ്ട്, അതേസമയം ഇന്ത്യയിലെ ആശുപത്രികളില്‍ 2023 ജൂണ്‍ അവസാനം വരെ 4,423 കിടക്കകളാണുള്ളത്. പദ്ധതികള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍് മാനേജിംഗ് ഡയറക്ടര്‍ ഡോ.ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു.
ജിസിസി ബിസിനസ്സിന്റെ പുനസംഘടന പ്രക്രിയ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ജിസിസിയിലെ ബിസിനസ്സിനായി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിട്ടുള്ള ലേലക്കാരുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിഡ്ഡിൽ ജയിക്കുന്നവരുമായി ഭാഗിക ഉടമസ്ഥാവകാശത്തോടെ ബിസിനസ്സിൽ തുടരാൻ പ്രൊമോട്ടർമാർക്കു ഉദ്ദേശം ഉണ്ടന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, ജിസിസി ബിസിനസിലെ തുടരുന്നതിനായി പ്രമോട്ടര്‍മാരുടെ ഫണ്ടിംഗ് ഒരു പ്രശ്‌നമാകില്ല. ചിലര്‍ ഭയപ്പെടുന്നതുപോലെ ഓഹരികള്‍ പണയപ്പെടുത്തി പണം സ്വരൂപിക്കേണ്ട ആവശ്യമില്ലെന്നും ഡോ. മൂപ്പന്‍ പറഞ്ഞു. കമ്പനിയുടെ ഓഹരിയുടമകള്‍ക്ക് മൂല്യം അണ്‍ലോക്ക് ചെയ്യാന്‍ സഹായിക്കുക എന്നതാണ് ജിസിസി ബിസിനസിന്റെ പുനസംഘടനയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ജിസിസിയിലെ ബിസിനെസ്സ് ഗ്രൂപ്പ് ഒരു മെറ്റീരിയല്‍ ഓവര്‍സീസ് സബ്‌സിഡയറി ആയതിനാല്‍ അതിന്റെ വില്‍പ്പനയും, വേര്‍തിരിക്കലും സങ്കീര്‍ണ്ണമായ ഇടപാടാണ്. അതിനാല്‍, ഇത് പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കും. ഇടപാട്, അന്തിമമാക്കല്‍, നിര്‍ണ്ണായക രേഖകളുടെ നടപ്പാക്കല്‍, കമ്പനിയുടെ ബോര്‍ഡിന്റെയും ഓഹരിയുടമകളുടെയും അംഗീകാരം എന്നിവയെ ആശ്രയിച്ചായിരിക്കും ബിസിനസ്സിന്റെ കൈമാറ്റം. രണ്ട് ബിസിനസുകള്‍ വേര്‍പ്പെടുത്തുന്നത് ഓഹരിയുടമകള്‍ കൂടുതല്‍ മൂല്യം നല്‍കുമെന്ന് മൂപ്പന്‍ വ്യക്തമാക്കി. ഉചിതമായ ഘട്ടത്തില്‍ സെബി ചട്ടങ്ങള്‍ക്ക് അനുസൃതമായി ആവശ്യമായ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ഡോ. മൂപ്പന്‍ വ്യക്തമാക്കി.