ധനകാര്യ സേവന വിഭാഗത്തില്‍ 1,250 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ആദിത്യ ബിര്‍ള ഗ്രൂപ്പ്

  • 24ന് എബിസിഎലിന്‍റെ അസാധാരണ പൊതുയോഗം
  • മൊത്തം 3000 കോടി രൂപ വരെയുള്ള സമാഹരണം ലക്ഷ്യം
  • മുന്‍ഗണനാ ഓഹരികള്‍ നല്‍കാന്‍ ബോര്‍ഡിന്‍റെ അംഗീകാരം
;

Update: 2023-06-02 03:28 GMT
aditya birla capital
  • whatsapp icon

ആദിത്യ ബിർള ഗ്രൂപ്പ് തങ്ങളുടെ ധനകാര്യ സേവന വിഭാഗമായ ആദിത്യ ബിർള ക്യാപിറ്റൽ ലിമിറ്റഡിലേക്ക് 1,250 കോടി രൂപ നിക്ഷേപിക്കാൻ തയാറെടുക്കുന്നു. പ്രൊമോട്ടറിനും, പ്രൊമോട്ടർ ഗ്രൂപ്പ് എന്റിറ്റിക്കുമായി 1,250 കോടി രൂപയുടെ മുൻഗണനാ ഓഹരികള്‍ നല്‍കുന്നതിന് ആദിത്യ ബിർള ക്യാപിറ്റൽ ലിമിറ്റഡിന്റെ (എബിസിഎൽ) ഇന്നലെ ചേര്‍ന്ന ഡയറക്റ്റര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി.

വായ്പ, അസറ്റ് മാനേജ്‌മെന്റ്, ഇൻഷുറൻസ് എന്നീ ബിസിനസുകള്‍ കൈകാര്യം ചെയ്യുന്ന എബിസിഎൽ

അടുത്തിടെ 3,000 കോടി രൂപ സമാഹരിക്കാനുള്ള ലക്ഷ്യം പ്രഖ്യാപിച്ചിരുന്നു, അതിന്റെ ചീഫ് എക്സിക്യൂട്ടീവ് വിശാഖ മുള്ളെ മാധ്യമപ്രവർത്തകരോട് പറഞ്ഞു, മൂലധനം ആവശ്യമുള്ള ഏതൊരു ബിസിനസിനും അതിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടാൻ മൂലധനം ലഭിക്കുമെന്ന്.

ഒരു ഇക്വിറ്റി ഓഹരിക്ക് 165.1 രൂപ എന്ന നിരക്കിലാണ് മുന്‍ഗണന ഓഹരികള്‍ പുറത്തിറക്കുക. ഇത് ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ ഗ്രാസിം ഇൻഡസ്ട്രീസ് 1,000 കോടി രൂപയും മറ്റൊരു ഗ്രൂപ്പ് സ്ഥാപനമായ സൂര്യ കിരൺ ഇൻവെസ്റ്റ്‌മെന്റ് 250 കോടി രൂപയും പ്രിഫറൻഷ്യൽ ഇഷ്യുവിൽ നിക്ഷേപിക്കുമെന്ന് എബിസിഎലിന്‍റെ പ്രസ്താവനയിൽ പറയുന്നു. വ്യാഴാഴ്ച ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ 0.91 ശതമാനം ഉയർന്ന് 171.70 രൂപയിലെത്തിയിരുന്നു.

സമാഹരിക്കുന്ന ഫണ്ട് മൂലധന അടിത്തറ വർദ്ധിപ്പിക്കുന്നതിനും സോൾവൻസി മാർജിൻ, ലിവറേജ് അനുപാതം എന്നിവ മെച്ചപ്പെടുത്തുന്നതിനും വളർച്ചയ്ക്കുമായി വിനിയോഗിക്കും. ചില പ്രത്യേക ബിസിനസുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തങ്ങളുടെ ഉപകമ്പനികളിലും സംയുക്ത സംരംഭങ്ങളിലും സാങ്കേതിക വിദ്യ, ഐടി ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ ഓഫറിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലും ഈ ഫണ്ട് പ്രയോജനപ്പെടുത്തും.

മൊത്തം 3,000 കോടി രൂപ വരെയുള്ള ഫണ്ട് സമാഹരണ നീക്കത്തിന് അംഗീകാരം തേടുന്നതിനായി ജൂൺ 24 ന് എബിസിഎല്ലിന്റെ അസാധാരണ പൊതുയോഗം ചേരുമെന്ന് പ്രസ്താവനയിൽ പറയുന്നു.

Tags:    

Similar News