സംരംഭകര്‍ക്കായി ഏകദിന സമ്മേളനവും ടെക് എക്‌സ്‌പോയും

  • ശാസ്ത്രജ്ഞര്‍, ഗവേഷകര്‍ തുടങ്ങിയവരടങ്ങിയ വിദഗ്ധ സംഘവുമായി സംവദിക്കാം
;

Update: 2023-05-05 10:15 GMT
kerala startup mission new application
  • whatsapp icon

കൊച്ചി: ദേശീയ സാങ്കേതിക ദിനത്തിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഏകദിന സമ്മേളനവും ടെക് എക്‌സ്‌പോയും സംഘടിപ്പിക്കുന്നു. ഈ മാസം 10 ന് ആലുവ കെഎംഇഎ എന്‍ജിനീയറിംഗ് കോളേജിലാണ് പരിപാടി നടക്കുക. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സംരംഭകരും സ്റ്റാര്‍ട്ടപ്പുകളും bit.ly/RINKNTD23 എന്ന വെബ്‌സൈറ്റില്‍ തിങ്കളാഴ്ച്ചയ്ക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 88483 38393 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

പരിപാടിയുടെ ഭാഗമായി കേരളത്തിലെ ഗവേഷണസ്ഥാപനങ്ങളില്‍ നിന്നുള്ള വാണിജ്യവത്കരിക്കാവുന്ന സാങ്കേതികവിദ്യകളുടെ പ്രദര്‍ശനം, സാങ്കേതികവിദ്യാകൈമാറ്റം, സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഗ്രാന്റുകള്‍, ഫണ്ടുകള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചയും ഉണ്ടാവും. ശാസ്ത്രജ്ഞര്‍, ഗവേഷകര്‍ തുടങ്ങിയവരടങ്ങിയ വിദഗ്ധ സംഘവുമായി സംവദിക്കാനും ഉപദേശങ്ങള്‍ തേടാനുമുള്ള അസുലഭ അവസരമാണ് ഇതിലൂടെ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലഭിക്കുന്നത്.

ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സര്‍ക്കാര്‍ ഗവേഷണ സ്ഥാപനത്തില്‍ വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയോ ലൈസന്‍സ് വാങ്ങുകയോ ചെയ്തുകൊണ്ട് വാണിജ്യവത്ക്കരിക്കാവുന്ന ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ടെക്‌നോളജി ട്രാന്‍സ്ഫര്‍ സ്‌കീം പദ്ധതിയുടെ റീഇംബേഴ്‌സ്‌മെന്റ് മാനദണ്ഡപ്രകാരം പരമാവധി 10 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും.

Tags:    

Similar News