സേവന കയറ്റുമതി ജൂലൈയില്‍ 20% ഉയര്‍ന്ന് 23.26 ബില്യണ്‍ ഡോളറായി
മുംബൈ: രാജ്യത്ത് സേവനങ്ങളുടെ കയറ്റുമതി ജൂലൈയില്‍ 20.2 ശതമാനം ഉയര്‍ന്ന് 23.26 ബില്യണ്‍ ഡോളറായതായി റിസര്‍വ് ബാങ്ക്. ജൂണില്‍ രേഖപ്പെടുത്തിയ 25.29 ബില്യണ്‍ ഡോളറിനേക്കാള്‍ കുറവാണിത്. സേവനങ്ങളിലെ ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള പ്രതിമാസ കണക്കുകള്‍ അനുസരിച്ച് ജൂലൈയില്‍ ഇറക്കുമതി 22.3 ശതമാനം ഉയര്‍ന്ന് 13.92 ബില്യണ്‍ ഡോളറായി. ജൂണില്‍ ഇറക്കുമതി 15.76 ബില്യണ്‍ ഡോളറായിരുന്നു. 2022 ഏപ്രില്‍-ജൂലൈ കാലയളവിലെ കയറ്റുമതി 94.75 ബില്യണ്‍ ആയിരുന്നു. ഇക്കാലയളവില്‍ ഇറക്കുമതി 58.94 ബില്യണ്‍ ഡോളറായി. സേവനങ്ങളെക്കുറിച്ചുള്ള പ്രതിമാസ കണക്കുകള്‍ താല്‍ക്കാലികമാണെന്നും […]
മുംബൈ: രാജ്യത്ത് സേവനങ്ങളുടെ കയറ്റുമതി ജൂലൈയില്‍ 20.2 ശതമാനം ഉയര്‍ന്ന് 23.26 ബില്യണ്‍ ഡോളറായതായി റിസര്‍വ് ബാങ്ക്. ജൂണില്‍ രേഖപ്പെടുത്തിയ 25.29 ബില്യണ്‍ ഡോളറിനേക്കാള്‍ കുറവാണിത്. സേവനങ്ങളിലെ ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള പ്രതിമാസ കണക്കുകള്‍ അനുസരിച്ച് ജൂലൈയില്‍ ഇറക്കുമതി 22.3 ശതമാനം ഉയര്‍ന്ന് 13.92 ബില്യണ്‍ ഡോളറായി. ജൂണില്‍ ഇറക്കുമതി 15.76 ബില്യണ്‍ ഡോളറായിരുന്നു.
2022 ഏപ്രില്‍-ജൂലൈ കാലയളവിലെ കയറ്റുമതി 94.75 ബില്യണ്‍ ആയിരുന്നു. ഇക്കാലയളവില്‍ ഇറക്കുമതി 58.94 ബില്യണ്‍ ഡോളറായി. സേവനങ്ങളെക്കുറിച്ചുള്ള പ്രതിമാസ കണക്കുകള്‍ താല്‍ക്കാലികമാണെന്നും പാദഅടിസ്ഥാനത്തില്‍ ബാലന്‍സ് ഓഫ് പേയ്മെന്റ് (ബിഒപി) കണക്കുകള്‍ പുറത്തുവിടുമ്പോള്‍ പുനരവലോകനത്തിന് ഇത് വിധേയമാകുമെന്നും ആര്‍ബിഐ അറിയിച്ചു.