ഫ്യൂച്ചര്‍ ഗ്രൂപ്പിന് കരാര്‍ റദ്ദാക്കല്‍ നോട്ടീസയച്ച് റിലയന്‍സ്

ആമസോണ്‍, ഫ്യൂച്ചര്‍, റിലയന്‍സ് എന്നീ മൂന്ന് റീട്ടെയില്‍ കമ്പനികള്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടയില്‍ വാടക നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന് 950 ഫ്യൂച്ചര്‍ റീട്ടെയില്‍ സ്റ്റോറുകളുടെ വാടകക്കരാര്‍ റദ്ദാക്കാന്‍ നോട്ടീസ് നല്‍കി റിലയന്‍സ്. ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ നിന്നും ഏറ്റെടുത്ത സ്റ്റോറുകള്‍ നടത്തിപ്പിനായി ഉപകരാറിലൂടെ ഫ്യൂച്ചര്‍ ഗ്രൂപ്പിനു നല്‍കുകയായിരുന്നു. ഈ സ്‌റ്റോറുകളില്‍ സ്റ്റോക്ക് സംഭരിക്കാന്‍ പോലും പണമില്ലാതെ വന്നതോടെ റിലയന്‍സിന്റെ ജിയോമാര്‍ട്ട് വഴിയായിരുന്നു സാധനങ്ങള്‍ എത്തിച്ചിരുന്നത്. ഈ ഇനത്തിലും, സ്ഥലവാടകയിനത്തിലുമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് റിലയന്‍സിന് പണം നല്‍കാനുള്ളത്. ഇതിനെതിരെയാണ് റിലയന്‍സ് […]

Update: 2022-03-11 07:42 GMT

ആമസോണ്‍, ഫ്യൂച്ചര്‍, റിലയന്‍സ് എന്നീ മൂന്ന് റീട്ടെയില്‍ കമ്പനികള്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടയില്‍ വാടക നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന് 950 ഫ്യൂച്ചര്‍ റീട്ടെയില്‍ സ്റ്റോറുകളുടെ വാടകക്കരാര്‍ റദ്ദാക്കാന്‍ നോട്ടീസ് നല്‍കി റിലയന്‍സ്.

ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ നിന്നും ഏറ്റെടുത്ത സ്റ്റോറുകള്‍ നടത്തിപ്പിനായി ഉപകരാറിലൂടെ ഫ്യൂച്ചര്‍ ഗ്രൂപ്പിനു നല്‍കുകയായിരുന്നു. ഈ സ്‌റ്റോറുകളില്‍ സ്റ്റോക്ക് സംഭരിക്കാന്‍ പോലും പണമില്ലാതെ വന്നതോടെ റിലയന്‍സിന്റെ ജിയോമാര്‍ട്ട് വഴിയായിരുന്നു സാധനങ്ങള്‍ എത്തിച്ചിരുന്നത്. ഈ ഇനത്തിലും, സ്ഥലവാടകയിനത്തിലുമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് റിലയന്‍സിന് പണം നല്‍കാനുള്ളത്. ഇതിനെതിരെയാണ് റിലയന്‍സ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി കേരളത്തിലടക്കം നിരവധി സ്‌റ്റോറുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ 200 റീട്ടെയില്‍ സ്റ്റോറുകള്‍ ഏറ്റെടുത്ത് അവയെ റീബ്രാന്‍ഡ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് റിലയന്‍സ് എന്ന് അറിയിച്ച് ആഴ്ചകള്‍ക്കുശേഷമാണ് ഈ സംഭവങ്ങള്‍. ഇതോടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബിഗ് ബസാര്‍, എഫ്ബിബി തുടങ്ങിയ വലിയ സ്റ്റോറുകള്‍, ഈസിഡേ, ഹെറിറ്റേജ് തുടങ്ങിയ ചെറിയ സ്റ്റോറുകള്‍, ബ്രാന്‍ഡ് സ്‌റ്റോറുകളായ സെന്‍ട്രല്‍ സ്‌റ്റോറുകള്‍ എന്നിവ തുറക്കാതായതോടെ ഈ സ്ഥാപനങ്ങളിലെ തൊഴിലാളികളും പ്രതിസന്ധിയിലായിരിക്കുകയാണ്.

Tags:    

Similar News