ജെഎംസി പ്രൊജക്ടുമായി ലയനം പ്രഖ്യാപിച്ച് കെ പി ടി എൽ

ഡെൽഹി: കൽപ്പതാരു പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് (KPTL) ജെഎംസി പ്രോജക്ട്സ് (ഇന്ത്യ) ലിമിറ്റഡുമായി ലയനം പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ എഞ്ചിനീയറിംഗ്-സംഭരണ-നിർമ്മാണ (ഇപിസി) കമ്പനി പടുത്തുയർത്തുക എന്നതാണ് ഈ ലയനത്തിലൂടെ ലക്ഷ്യമിടുന്നത്. ഏപ്രിൽ ഒന്നിന് ആരംഭിച്ച് 2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തോടെ ലയനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെപിടിഎൽ, ജെഎംസി എന്നിവയുടെ ഡയറക്ടർ ബോർഡ് 2022 ഫെബ്രുവരി 19-ന് നടന്ന അവരുടെ ബന്ധപ്പെട്ട യോഗങ്ങളിൽ പദ്ധതിക്ക് അംഗീകാരം നൽകി. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (NCLT) ഗുജറാത്ത് […]

Update: 2022-02-22 09:00 GMT

ഡെൽഹി: കൽപ്പതാരു പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് (KPTL) ജെഎംസി പ്രോജക്ട്സ് (ഇന്ത്യ) ലിമിറ്റഡുമായി ലയനം പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ എഞ്ചിനീയറിംഗ്-സംഭരണ-നിർമ്മാണ (ഇപിസി) കമ്പനി പടുത്തുയർത്തുക എന്നതാണ് ഈ ലയനത്തിലൂടെ ലക്ഷ്യമിടുന്നത്. ഏപ്രിൽ ഒന്നിന് ആരംഭിച്ച് 2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തോടെ ലയനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെപിടിഎൽ, ജെഎംസി എന്നിവയുടെ ഡയറക്ടർ ബോർഡ് 2022 ഫെബ്രുവരി 19-ന് നടന്ന അവരുടെ ബന്ധപ്പെട്ട യോഗങ്ങളിൽ പദ്ധതിക്ക് അംഗീകാരം നൽകി.

നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (NCLT) ഗുജറാത്ത് ബെഞ്ചിന്റെ അനുമതിക്ക് വിധേയമാണ് ലയനം.

നിയമപരമായ അധികാരികൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, ഓഹരി ഉടമകൾ, ക്രെഡിറ്റർമാർ, മറ്റ് അധികാരികൾ എന്നിവരുടെ അനുമതി ലയനത്തിന് ആവശ്യമായി വന്നേക്കാം.

ജെഎംസിയുടെ ഓഹരി ഉടമകൾക്ക് (കെപിടിഎൽ ഒഴികെയുള്ള) ജെഎംസിയുടെ നാല് ഓഹരികൾക്ക് പകരമായി കെപിടിഎല്ലിന്റെ ഒരു ഓഹരി വീതം അനുവദിക്കും.

മികച്ച പ്രവർത്തന പാരമ്പര്യമുള്ളതും പരസ്പര പൂരകങ്ങളുമായ രണ്ട് പ്രമുഖ കമ്പനികളെ ഒരുമിച്ച് കൊണ്ടുവരുന്നു എന്നതാണ് ഈ ലയനത്തിലൂടെ സാധ്യമാകുന്നത്.

നിലവിലെ ആകർഷകമായ ഇപിസി വിപണിയിൽ നല്ലൊരു സാധ്യതയാണിതെന്ന് അധികൃതർ പറഞ്ഞു.

Tags:    

Similar News