ടപ്പര്‍വെയര്‍, ആംവേ കമ്പനികള്‍ക്ക് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മണി ചെയിന്‍ ഉള്‍പ്പെടെയുള്ള ഡയറക്ട് സെല്ലിംഗ് കമ്പനികളെ നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം പുറത്തിറക്കി. പിരമിഡ്, മണി സര്‍ക്കുലേഷന്‍ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനെതിരെയാണ് ഡയറക്ട് സെല്ലിംഗ് കമ്പനികളെ വിലക്കിയത്. 90 ദിവസത്തിനകം നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. അല്ലാത്ത പക്ഷം, ചരക്കുകളുടെയോ സേവനങ്ങളുടെയോ വില്‍പ്പനയില്‍ നിന്നുണ്ടാകുന്ന പരാതികള്‍ക്ക് ഡയറക്ട് സെല്ലേഴ്‌സ് ഉത്തരവാദികളായിരിക്കും. ടപ്പര്‍വെയര്‍, ആംവേ, ഒറിഫ്‌ളേം എന്നിവ ഡയറക്ട് സെല്ലിംഗ് വ്യവസായത്തില്‍ പ്രധാനികളാണ്. നോഡല്‍ ഉപഭോക്തൃകാര്യ മന്ത്രാലയം വിജ്ഞാപനം ചെയ്ത 2021 ലെ ഉപഭോക്തൃ സംരംക്ഷണ […]

;

Update: 2022-01-16 06:29 GMT
ടപ്പര്‍വെയര്‍, ആംവേ കമ്പനികള്‍ക്ക് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍
  • whatsapp icon

ന്യൂഡല്‍ഹി: മണി ചെയിന്‍ ഉള്‍പ്പെടെയുള്ള ഡയറക്ട് സെല്ലിംഗ് കമ്പനികളെ നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം പുറത്തിറക്കി.

പിരമിഡ്, മണി സര്‍ക്കുലേഷന്‍ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനെതിരെയാണ് ഡയറക്ട് സെല്ലിംഗ് കമ്പനികളെ വിലക്കിയത്. 90 ദിവസത്തിനകം നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. അല്ലാത്ത പക്ഷം, ചരക്കുകളുടെയോ സേവനങ്ങളുടെയോ വില്‍പ്പനയില്‍ നിന്നുണ്ടാകുന്ന പരാതികള്‍ക്ക് ഡയറക്ട് സെല്ലേഴ്‌സ് ഉത്തരവാദികളായിരിക്കും.

ടപ്പര്‍വെയര്‍, ആംവേ, ഒറിഫ്‌ളേം എന്നിവ ഡയറക്ട് സെല്ലിംഗ് വ്യവസായത്തില്‍ പ്രധാനികളാണ്. നോഡല്‍ ഉപഭോക്തൃകാര്യ മന്ത്രാലയം വിജ്ഞാപനം ചെയ്ത 2021 ലെ ഉപഭോക്തൃ സംരംക്ഷണ നിയമങ്ങള്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.

പുതിയ നിയമപ്രകാരം, ഡയറക്ട് സെല്ലര്‍മാരുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും മേല്‍നോട്ടം വഹിക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ സംവിധാനമൊരുക്കണം.

Tags:    

Similar News