അതിര്‍ത്തി കടന്ന് ഇ-കൊമേഴ്‌സ് വ്യാപാരം കെട്ടിപ്പടുക്കാന്‍ ഷോപ്പ്ക്ലൂസ്

  • ഷോപ്പ്ക്ലൂസിന്റെ വരുമാനം 2021 ലെ 115.1 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 59.9 കോടി രൂപയായി ഇടിഞ്ഞു.

Update: 2023-09-23 06:30 GMT

ഇ-കൊമേഴ്‌സ് വ്യാപാരം അന്താരാഷ്ട്ര വിപണികളിലേക്ക് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 165 കോടി രൂപ (20 മില്യണ്‍ ഡോളര്‍) നിക്ഷേപിക്കാനൊരുങ്ങി ക്യൂ10. ഷോപ്പ്ക്ലൂസ് വഴിയാണ് മാതൃകമ്പനിയായ ക്യൂ10 ഇ-കൊമഴ്‌സ് വികസിപ്പിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്.

വികസനത്തിന്റെ ആദ്യ ഘട്ടത്തില്‍ സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, ഏഷ്യന്‍ വിപണികളെയാണ് ലക്ഷ്യമിടുന്നത്. കൂടാതെ ഇന്ത്യന്‍ വിപണികളില്‍ നിന്നുള്ള ഉത്പന്നങ്ങളും ഇ-കൊമേഴ്‌സിലൂടെ ഈ വിപണികളില്‍ വില്‍ക്കും.

ആഭ്യന്തര വിപണികളില്‍ നിന്നും മത്സരാധിഷ്ഠിത രാജ്യാന്തര വിപണികളിലേക്ക് മാറുകയാണ് ഞങ്ങള്‍. ഒപ്പം റീബ്രാന്‍ഡ് ചെയ്യുകയും ചെയ്യുന്നു. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഏഷ്യന്‍ വിപണികളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്,' ഷോപ്പ്ക്ലൂസ് മാനേജിംഗ് ഡയറക്ടർ  അനുരാഗ് ഗംഭീര്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ  വിപണികളിലൊന്നാണ് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ക്യൂ10. ഷോപ്പ്ക്ലൂസിനെ 2019 ല്‍ 70 മില്യണ്‍ ഡോളറിന് സ്വന്തമാക്കിയത് ക്യൂ10 ആണ്.

തെക്കുകിഴക്കന്‍ ഏഷ്യയിലെ ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡ് ഇന്ത്യ ലഭ്യമാക്കുന്നതിനും അവരുടെ ഉത്പന്നങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുമായാണ് ഷോപ്പ്ക്ലൂസിനെ സ്വന്തമാക്കിയത്. എന്നാല്‍ ലോകം കൊവിഡിന്റെ പിടിയിലമര്‍ന്നത് വികസന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലിക തടസം സൃഷ്ടിക്കുകയായിരുന്നു.

'ഘട്ടംഘട്ടമായി വിപുലീകരണം നടത്തുമെന്നും, അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനും ഷോപ്പ്ക്ലൂസിന് പദ്ധതിയുണ്ട്. നിലവില്‍ ഷോപ്പ്ക്ലൂസിന് ഒരു ദിവസം 1000 ലധികം ക്രോസ് ബോര്‍ഡര്‍ ഓര്‍ഡറുകള്‍ സര്‍വീസ് ചെയ്യുന്നുണ്ട്. ക്യൂ10 ന്റെ ലോജിസ്റ്റിക് വിഭാഗമായ ക്യു എക്‌സ്പ്രസ് വഴിയാണ് ഓര്‍ഡറുകള്‍ സര്‍വീസ് ചെയ്യുന്നത്. 2024 ഓടെ ഇത് 12,000 ഓര്‍ഡറുകളിലേക്ക് എത്തിക്കാനാണ് ഷോപ്പ്ക്ലൂസ് പദ്ധതിയിടുന്നത്,' ഗംഭീര്‍ പറഞ്ഞു. 2011 ല്‍ സഞ്ജയ് സേത്തി, സന്ദീപ് അഗര്‍വാള്‍, രാധിക അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്നാണ് ഷോപ്പ്ക്ലൂസ് സ്ഥാപിച്ചത്.

Tags:    

Similar News