ബജറ്റ് സമ്മേളനം 31ന് ആരംഭിക്കും
- സാമ്പത്തിക സര്‍വേ 31 ന് ധനമന്ത്രി അവതരിപ്പിക്കും
- കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്
ബജറ്റ് സമ്മേളനം ഈ മാസം 31ന് ആരംഭിക്കും. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുക. ഏപ്രില്‍ 4 നായിരിക്കും സമ്മേളനം അവസാനിക്കുകയെന്നും ലോക്സഭ സെക്രട്ടേറിയറ്റ് അറിയിച്ചു.
ഇരുസഭകളെയും അഭിസംബോധന ചെയ്തുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ തുടര്‍ന്ന് ധനമന്ത്രി സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. സമ്മേളനം ഏപ്രില്‍ 4 വെള്ളിയാഴ്ച അവസാനിക്കാന്‍ സാധ്യതയുണ്ട്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഭാഗം ഫെബ്രുവരി 13 വരെ തുടരും.
മാര്‍ച്ച് 10 ന് വീണ്ടും യോഗം ചേരുന്നതിനായി ഇരുസഭകളും പിരിയും. ഈ കാലയളവില്‍, 55 കേന്ദ്ര വകുപ്പുകള്‍ക്കുള്ള ധനകാര്യ ബില്ലും ഗ്രാന്റ് ആവശ്യങ്ങളും ചര്‍ച്ച ചെയ്ത് 24 വകുപ്പുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ രണ്ടാം സെഷനില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോക്സഭ സെക്രട്ടേറിയറ്റാണ് സമ്മേളനം സബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.