വികസനത്തിന് മുന്‍തൂക്കമെന്ന് ധനമന്ത്രി

Update: 2025-02-01 06:10 GMT

വികസനത്തിന് മുന്‍തൂക്കം നല്‍കുന്നതും വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതുമാണ് ബജറ്റെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ദാരിദ്ര്യ നിര്‍മാര്‍ജനം മുഖ്യ ലക്ഷ്യമാണ്.യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, മധ്യവര്‍ഗം എന്നിവര്‍ക്ക് മുന്‍ഗണനയും ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടു.

പിഎം ധന്‍ ധാന്യ യോജന വ്യാപിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളുമായി ചേര്‍ന്നാണ് ഇത് വികസിപ്പിക്കുക.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പാ പരിധി അഞ്ച് ലക്ഷം രൂപയാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

സ്റ്റാര്‍ട്ടപ്പില്‍ 27 മേഖലകളെക്കൂടി ഉള്‍പ്പെടുത്തിയത് മേഖലക്ക് പ്രതീക്ഷ പകരുന്നു. ഭക്ഷ്യസംസ്‌കരണത്തിന് പ്രത്യേക പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടു.

ബജറ്റില്‍ യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, മധ്യവര്‍ഗം എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുന്നു. ചെറുകിട ഇടത്തരം മേഖലകള്‍ക്കും, പരുത്തി കൃഷിക്കും പ്രത്യേക പദ്ധതികല്‍ പ്രഖ്യാപിക്കപ്പെട്ടു.

Tags:    

Similar News