ദിവസം ഫോണില്‍ നിന്ന് പായുന്നത് 36 കോടി പണമിടപാടുകള്‍,ഹിറ്റാണ് യുപിഐ
കഴിഞ്ഞ ഫെബ്രുവരിയില്‍ യുപഐ ഇടപാടു വഴി ഒരു ദിവസം കൈമാറ്റം ചെയ്തത് 5.36 ലക്ഷം കോടി രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 6.27 ലക്ഷം കോടി രൂപയായി;

തുടക്കത്തില്‍ വിശ്വാസ്യതയുടെ പ്രശ്‌നമുയര്‍ത്തി പിന്‍മാറിയിരുന്നവര്‍ പിന്നീട് കൂട്ടത്തോടെ യുപിഐ പേയ്‌മെന്റിന് കീഴില്‍ അണി നിരക്കുന്നുവെന്ന് കാണിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒറ്റവര്‍ഷം കൊണ്ട് യുപിഐ പണമിടപാടില്‍ 50 ശതമാനത്തിന്റെ കുതിച്ചുച്ചാട്ടം ഉണ്ടായതായി ആര്‍ബിഐ ഗവര്‍ണര്‍.
ഒരു ദിവസം ഇന്ത്യയില്‍ നടക്കുന്ന യുപിഐ ഇടപാടുകളുടെ എണ്ണം 36 കോടിയാണ്. മുന്‍വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 50 ശതമാനം അധികം. മൂല്യത്തിന്റെ കാര്യത്തിലാകട്ടെ വര്‍ധന 17 ശതമാനമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ യുപഐ ഇടപാടു വഴി ഒരു ദിവസം കൈമാറ്റം ചെയ്തത് 5.36 ലക്ഷം കോടി രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 6.27 ലക്ഷം കോടി രൂപയായി.
കഴിഞ്ഞ മൂന്ന് മാസത്തെ കണക്ക് പരിശോധിച്ചാല്‍ യുപിഐ ഇടപാട് ഒരു മാസം 1000 കോടി എണ്ണം കവിഞ്ഞിട്ടുണ്ടെന്നും അദേഹം പറഞ്ഞു. 2016 ലാണ് യുപി ഐ പണമിടപാടിന് ഇന്ത്യയില്‍ തുടക്കമാകുന്നത്. വ്യക്തികള്‍ പരസ്പരവും വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുമാണ് ഇടപാടുകളധികവും.